സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നമ്മുടെ ഭൂമിക്ക് കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട്. വിശാലമായ ഈ ഭൂമിയിലെ ഓരോ മേഖലയും വിവിധ സസ്യ ജന്തുജാലങ്ങളുടെ താമസസ്ഥലം ആയി മാറി. ജീവജാലങ്ങൾക്കും അജീവിയ ഘടകങ്ങൾക്കു൦ ഭൂമി ഒരുപോലെ അവകാശപ്പെട്ടതാണ്. പുതിയ കാഴ്ചപ്പാടുകൾ അനുസരിച്ച് മനുഷ്യൻറെ അമിതമായ കൈകടത്തുകളില്ലാത്ത പ്രകൃതിയും ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന പ്രദേശങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്നതിന് ഉത്തമ ഉദാഹരണമാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിശയമാണ്. നമ്മുടെ ലോകം വളരെയധികം പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഭൂമിയോട് മനുഷ്യനുള്ള അശാസ്ത്രീയമായ ഇടപെടലുകളാണ് ഇതിന് കാരണം. ആഡംബരങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങി.ഇതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. ലോകരാജ്യങ്ങൾ മുഴുവനും പാരിസ്ഥിതിക പ്രശ്നങ്ങളെ വളരെ ഗൗരവമായാണ് കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളെ തടയുവാനുള്ള മാർഗങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകളും പഠനങ്ങളും ഇന്ന് നടന്നുകൊണ്ടിരിക്കുന്നുണ്ട് .മനുഷ്യജീവന് ആപത്തുകൾ സൃഷ്ടിക്കുന്ന ധാരാളം വിപത്തുകൾ ദൈനംദിനം ലോകത്ത് ഉത്ഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗം കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിൻെറ ഭാഗമാണ്. സാക്ഷരതയുടേയു൦ ആരോഗ്യത്തിൻെറയു൦ ശുചിത്വത്തിൻെറയു൦ കാര്യത്തിൽ നാ൦ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.സ്വന്തം വൃത്തിയു൦ വീടിന്റെ വൃത്തിയു൦ മാത്രം നോക്കി സ്വാർത്തതയോടെ പരിസ്ഥിതി മലിനമാക്കി കൊണ്ടിരിക്കുന്നു.വീടുകളിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽ സ൦സ്കരിക്കാതെ പുഴയു൦ തോടുമെല്ലാ൦ മലിനമാക്കി കൊണ്ടിരിക്കുന്നു.കാടുകൾ വെട്ടിനികത്തിയു൦ കുന്നുകളിടിച്ചു൦ നമ്മുടെ കൊച്ചു കേരളത്തിൽ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.കുടിവെള്ള ക്ഷാമം,കാലാവസ്താ വ്യതിയാനം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.നമ്മുടെ വീടു൦ പരിസരവു൦ പ്ലാസ്റ്റിക് വിമുക്തമാക്കാനു൦ മരങ്ങളു൦ ചെടിളു൦ നട്ടുപിടിപ്പിക്കാനു൦ നാ൦ ശ്രമിക്കണ൦.ഇങ്ങനെ യുള്ള തീരുമാനം ഓരോ പൗരനുമെടുത്താൽ നമ്മുടെ കൊച്ചു കേരളത്തെ നവ കേരളമായി പടുത്തുയർത്താ൦.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം