ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/"ലോകാ സമസ്താ സുഖിനോ ഭവന്തു"

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43236 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "ലോകാ സമസ്താ സുഖിനോ ഭവന്തു" | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"ലോകാ സമസ്താ സുഖിനോ ഭവന്തു"

"ലോകാ സമസ്താ സുഖിനോ ഭവന്തു,"ഈ ഒരു  പ്രാർത്ഥനയോടു  കൂടി മാത്രമേ എനിക്ക് ഈ കുറിപ്പ് എഴുതാൻ സാധിക്കുകയുള്ളു.  കാരണം ലോകം മുഴുവനുമുള്ള ജനങ്ങൾ ഭീതിയോട് കൂടി കേൾക്കുന്ന ഒരു  പേരാണ് കോവിഡ് 19 അല്ലെങ്കിൽ  കൊറോണ എന്ന രോഗം. പല വിപത്തുകളും നമ്മുടെ രാജ്യത്തു വന്നിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായത്  ഇത് ആദ്യമായിട്ടാണ്. ലോകമഹായുദ്ധങ്ങൾ അതിസാഹസികമായി നേരിട്ടിട്ടുള്ള രാജ്യങ്ങൾ പോലും ഈ രോഗത്തിനു  മുന്നിൽ പകച്ചു നിൽക്കുകയാണ്. നമ്മുടെ രാജ്യം  ഈ രോഗത്തെ മുൻകരുതലോടുകൂടി   നേരിട്ടിട്ടും കുറച്ചു ജീവനുകൾ നമുക്ക് നഷ്ടപ്പെട്ടു. ലോകംമുഴുവനും പടർന്നു കൊണ്ടിരിക്കുന്ന ഈ രോഗം എത്രയും പെട്ടുന്നു വേരോടുകൂടി നശിച്ചു പോകട്ടെ എന്ന പ്രാർത്ഥന എല്ലാവർക്കും ഉണ്ടാകണം .ഇതിനു വേണ്ടി സർക്കാരുകൾ പറയുന്ന മുൻ കരുതലുകൾ നാമെല്ലാം പാലിക്കണം.         ഈ അവസരത്തിൽ സ്വന്തം ജീവൻ പോലും വകവെയ് ക്കാതെ രോഗികളെ പരിചരിയ്ക്കുന്ന ആരോഗ്യ മേഖലയിലെ എല്ലാവർക്കും ,  പോലീസ്  ഉൾപ്പെടെയുള്ളമറ്റുസന്നദ്ധപ്രവർത്തകർക്കും നല്ലത് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഒരിക്കൽ കൂടി "ലോകാ സമസ്താ സുഖിനോ ഭവന്തു"

മീര എം ‍‍ഡി
4 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം