ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അക്ഷര വൃക്ഷം പദ്ധതി ശുചിത്വം
അക്ഷര വൃക്ഷം പദ്ധതി ശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യംആയ ഒരു ഘടകമാണ് ശുചിത്വം. ശുചിത്വം നമ്മുടെ നിത്യ ജീവിതവുമായി ബന്ധപെട്ടതും ഏറെ സ്വാധീനിക്കുന്നതുമാണ്. ശുചിത്വത്തിലൂടെ നമുക്ക് നമ്മുടെ ആരോഗ്യസംരക്ഷണം നടത്താൻ കഴിയും. ദൈനം ദിന ജീവിതത്തിൽ ശുചിത്വം വിവിധ ഘട്ടങ്ങളായി നമ്മെ സ്വാധിനിക്കുന്നു. പരിസരശുചിത്വം, വ്യക്തി ശുചിത്വം എന്നീ 2 ഘടകങ്ങളിലൂടെ ശുചിത്വം നമുക്ക് പാലിക്കാവുന്നതാണ്. പരിസര ശുചിത്വത്തിലൂടെ നമുക്ക് നമ്മുടെ പ്രക്രതിയെയും സംരക്ഷിക്കാൻ കഴിയുന്നതാണ്. പരിസരശുചിത്വത്തിൽ പരിസരം മലിനമാക്കുന്ന മലിനജലം, പ്ലാസ്റ്റിക്കുകൾ, വേസ്റ്റുകളും ചവറുകളും കൂട്ടിയിട്ട് കത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ നമ്മൾ ഒഴിവാക്കി പരിസര ശുചികരണത്തെ നമ്മൾ പിൻപറ്റണം. പരിസര ശുചികരണത്തിൽ ഈ കാര്യങ്ങളെ നമ്മൾ ഒഴുവാക്കി ശുചിത്വം പാലിക്കണം. വ്യക്തി ശുചിത്വത്തിൽ നമ്മൾ ദിവസവും കുളിക്കണം, ദിവസവും 2നേരം (രാവിലെയും രാത്രിയും )പല്ല് തേക്കണം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം, വസ്ത്രങ്ങൾ വൃത്തിയായി കഴുകി വെയിലത്തുണക്കി തേച്ചു ഉപയോഗിക്കണം, നഖം കടിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നമ്മൾ പാലിക്കണം.ഈ കാര്യങ്ങൾ പാലിക്കുന്നതിലൂടെ നമ്മൾ വ്യക്തി ശുചിത്വത്തെ കൈവരിക്കുന്നു. വ്യക്തിശുചിത്വവും, പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയും. ചിരട്ടകളിൽ വെള്ളം കെട്ടി കിടക്കുന്നത്, ചെളിവെള്ളം കെട്ടികിടക്കുന്നത്, പരിസരങ്ങളിൽ ഭക്ഷണാവശിഷ്ടങൾ വാരിവലിച്ചറിയുന്നത്, പൊതു പ്രദേശങ്ങളിൽ തുപ്പുന്നത് തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴുവാക്കിയാൽ നമുക്ക് പരിസര ശുചിത്വത്തിലൂടെ രോഗ പ്രതിരോധം നടത്താൻ സഹായിക്കും. ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരി. അതിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കണമെകിൽ നമ്മൾ ശുചിത്വം പാലിച്ചിരിക്കണം കൈകൾ കഴുകിയും, മാസ്ക് ധരിച്ചും, വീട്ടിലിരുന്നും നമുക്ക് കൊറോണയെ തുരത്താവുന്നതാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചുകൊണ്ട് നമുക്ക് രോഗപ്രധിരോധം നടത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ