ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/വിടരാതെ കൊഴിയട്ടെ ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിടരാതെ കൊഴിയട്ടെ ഞാൻ

താഴെക്കടിഞ്ഞ എല്ലാ പൂക്കളും
എടുക്കരുത്…….
കൊഴിഞ്ഞു വീഴുന്നത്
സഹിക്കാനാകാത്തവയും ഉണ്ട്……
പൂമ്പാറ്റയുടെ വിശപ്പിനെ
സ്നേഹമെന്ന് കരുതിപ്പോയതുകൊണ്ട്……
മധുരം ബാക്കിയില്ലാതെ
കയ്‍പായി മാറി,

താഴേക്കടിയുമ്പോൾ വേദനി-
ക്കുന്നത്…… ഞാനല്ലാതെ
ആരറിയുന്നു……?
വേദനിച്ചതോ…… നൊന്തുപോയതോ
അവരറിയണ്ട…… അടുത്ത പൂവിന്റെ
മനോഹാരിതക്കായി കാത്തിരയ്‍ക്കട്ടെ അവർ……

വെയിലേറ്റു വാടുമ്പോൾ വേദനിക്കുന്നു……
പിച്ചിക്കളയുമ്പോഴും ചവിട്ടിയരക്കുമ്പോഴും
പൊട്ടിപ്പോകുകയാണീ കുഞ്ഞു ഹൃദയം……
വിടരാതെ കൊഴിയട്ടെ…….
കൊതിതീരാതെ അടർന്നു വീഴാൻ
വയ്യെനിക്ക്…….
                        

മഹ്റി സി
10 I ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത