ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ കുഞ്ഞുണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dream (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞുണ്ണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുണ്ണി

ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുണ്ണി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു .
 അവന് കൂട്ടുകാർ ഒന്നുമില്ലായിരുന്നു.കുഞ്ഞുണ്ണി ആരു പറഞ്ഞാലും അനുസരിക്കില്ല ആയിരുന്നു .
അതുകൊണ്ട് അവന് കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു.
                              ഒരിക്കൽ അവൻ ഒരു മാഞ്ചോട്ടിൽ പോയി. അപ്പോൾ അവൻ അവിടെ ഒരു ഒരു മാങ്ങ
വീണു കിടക്കുന്നത് കണ്ടു .പുറമേ നല്ല ഭംഗിയായിരുന്നു എങ്കിലും മാങ്ങ ചീഞ്ഞത് ആയിരുന്നു .
കഴിക്കാൻ ഒരുങ്ങിയപ്പോൾ അതിലെ പോയ ഒരു വൃദ്ധൻ അവരോട് പറഞ്ഞു.
                              “ മോനെ അത് കഴിക്കരുത് .അത് “
                                  അവൻഅനുസരിച്ചില്ല .പിറ്റേന്ന് നോക്കുമ്പോൾ ഭയങ്കര വയറുവേദന.
 അച്ഛനും അമ്മയും വേഗം അവനെ വൈദ്യൻ്റെ അടുത്ത് കൊണ്ടുപോയി .
അപ്പോഴാണ് കുഞ്ഞുണ്ണി ഒരു കാര്യം ശ്രദ്ധിച്ചത് തന്നോട് മാമ്പഴം കഴിക്കരുത് എന്ന് പറഞ്ഞ ആ വൃദ്ധനായിരുന്നു വൈദ്യൻ'
അദേഹം അവനൊരു മരുന്ന് നൽകി .മരുന്ന് കഴിച്ചപ്പോൾ അവൻ്റെ അസുഖം ഭേദമായി'.
 വൈദ്യൻ്റെ വാക്കുകൾ നേരത്തെ അനുസരിക്കാത്തതിൽ അവന് കുറ്റബോധം തോന്നി.
അവൻ അച്ഛനോടും അമ്മയോടും നടന്നതെല്ലാം പറഞ്ഞു.
ഇനി താൻ അനുസരണയുള്ള കുട്ടി ആയി കൊള്ളാമെന്നും വാക്കു പറഞ്ഞു .
അങ്ങനെ അവൻ അനുസരണയുള്ള ഒരു കുട്ടിയായി മാറി.
അവന് ധാരാളം കൂട്ടുകാരെയും കിട്ടി.

ജോൺസ്.ജെ. നെച്ചിക്കാട്ട്
4A ഗവ.എൽ.പി.എസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ