ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. സമൂഹത്തിനായാലും മനുഷ്യരാശിക്കായാലും ആരോഗ്യംപോലെ തന്നെ പ്രാധാന്യമുളളതാണ് ശുചിത്വം. ശുചിത്വമുണ്ടെങ്കിൽ മാത്രമെ ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയൂ. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന നാം ഇപ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെപുറകിലാണ്.

ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഇതുപോലെ തന്നെ പ്രാധാന്യമുളളതാണ് സാമൂഹ്യശുചിത്വവും പൊതുശുചിത്വവും. സ്വന്തം വീട്ടിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് പോലുളള മാലിന്യങ്ങളും പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ തളളുന്ന സ്വഭാവവും നമ്മുക്കുണ്ട്. ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പരിസരങ്ങ‍ൾ മാലിന്യക്കൂമ്പാരങ്ങളാകുന്നു. ആവർത്തിച്ചു വരുന്നപകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മമൂലം വരുന്നതാണ്.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നമാണല്ലോ കോവിഡ്-19. മനുഷ്യന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അവരവർ ഉണ്ടാക്കുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കാനുളള മാർഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയും ശുചിത്വമില്ലായ്മക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

അനഘ.കെ
6 ജി.യു.പി.എസ് പോത്താംകണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം