ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/വികൃതിപ്പൂവൻ

വികൃതിപ്പൂവൻ


വീടി൯ തൊടിയിൽ ചുറ്റിനടക്കും
വീറു തികഞൊരു പൂവൻ
വാഴത്തടയിൽ ചപ്പും ചവറും
വാരിവലിക്കും പൂവൻ
കോഴിപ്പടയുടെയരികിൽ ചെന്നാൽ
വീറു നടിക്കും പൂവൻ
നായക്കുട്ട൯ അതുവഴിവന്നാൽ
വാലിൽ കൊ‍‍ത്തും പൂവൻ
പൂച്ചക്കുട്ടയുമവിടെയണഞാൽ
പേടിപ്പിക്കും പൂവ൯
മുറ്റത്തെങാൻകാക്കയിരുന്നാൽ
കൊത്താൻ ചെല്ലും പൂവൻ
തീകത്തും പൂവും ചൂടി
തലപൊക്കീടും പൂവൻ
വികൃതിക്കിടയിൽ ഗമയിൽ തന്നെ
നീട്ടിക്കൂവും പൂവൻ

 

ആസിയ എ
IX B ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത