സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/ആനപ്പൂട

ആനപ്പൂട
വൈക്കം മുഹമ്മദ് ബഷീർ
                മലയാള സാഹിത്യത്തിൽ അധികായനായ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന 'വൈക്കംമുഹമ്മദ്ബഷീറിന്റെ ' കഥാസമാഹാരമാണ്,  'ആനപ്പൂട '
     തന്റെ മിക്ക കൃതികളിലും ബഷീർ സ്വന്തം ജീവിതം തന്നെ പകർത്തുകയാണ്. ഇതിൽ ഏഴ് കഥകളാണുള്ളത്. 
      ആദ്യത്തെ കഥയിൽ ബഷീർ തന്റെ ബാല്യകാലത്തെ ഒരോർമ്മ പങ്കുവെക്കുകയാണ്. ബാല്യകാലം മോഹനമായ കാലഘട്ടം ആണ് എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. അക്കാലത്ത്‌ വിദ്യാർത്ഥി സമരം ഒന്നും ഉണ്ടായിട്ടില്ല എന്നും അധ്യാപകരോട് സ്നേഹവും ഭക്തിയും         മാത്രമാണ് എന്നും പറയുന്നു, ഇതിലൂടെ ബഷീർ ഇപ്പോഴത്തെ കാലഘട്ടത്തെ ചോദ്യംചെയ്യുകയാണ്. 
     ഈ കൃതിയിൽ രസകരമായി തോന്നിയ കഥ കഷണ്ടിത്തലയുള്ള അബ്ദുൾ അസീസ് തനിക്കും സുഹൃത്ത് ശങ്കരയ്യർക്കും മന്ത്രച്ചരട് വാങ്ങുകയും അത് വിപരീതഫലം തരുന്നതുമാണ്. 
     താൻ എഴുതിയ കൃതികൾ അടുത്ത തലമുറയ്ക്ക് വായിക്കാൻ കഴിയാതെ  വരുമോ എന്ന് ബഷീർ ആശങ്കപ്പെടുന്നു. 
     മകളുടെ കൂട്ടുകാരെ രക്ഷിക്കാൻ മകൾ കളവു പറഞ്ഞപ്പോൾ 'ഒരിക്കലും ഒന്നിനും കളവു പറയാൻ പാടില്ല, ചെയ്ത തെറ്റ് തിരുത്താമെന്നു പറയണം, തിരുത്തുകയും വേണം' എന്നും പറയുന്നു. 
      ഈ കൃതിയിലൂടെ  ബഷീർ തന്റെ പെൻഷൻബുക്കും പൈസയും തിരികെകൊടുത്ത വത്സരാജൻ എന്നയാളെ നന്ദിപൂർവം ഓർക്കുന്നു. 
      ലോകത്തിൽ നിന്നും സത്യം, ധർമ്മം, നീതി ഒക്കെ നശിച്ചിരിക്കുന്നു എന്ന് ബഷീർ എപ്പോഴും പറയുമായിരുന്നു. 
      വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളിലൂടെ ബഷീറിന് മനുഷ്യജീവിതത്തിൽ തന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നു. 
   'ബഷീർ കൃതികളിലുടനീളം ദൃശ്യമാകുന്ന ഒരന്തർധാരയുണ്ട്. അത് സ്നേഹത്തിന്റേതാണ്. സൂഫിയും സന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്ന് വിനിർഗളളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വ ചരാചരങ്ങളെയും അതിന്റെ ഗാഡാശ്ലേഷത്തിൽ വരിഞ്ഞിക്കെട്ടുന്നു.' എന്ന് ടി. പത്മനാഭൻ ആനപ്പൂട എന്ന കൃതിയെ പറ്റി പറയുന്നു. 
     വായനക്കാർക്ക് വായനയുടെ പുതിയ അനുഭവതലം സമ്മാനിച്ചിരിക്കുകയാണ്  ബഷീർ ഈ കൃതിയിലൂടെ. എല്ലാവരും ഈ പുസ്തകം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ദേവിക എ
8 c സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം