എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ഭീകരൻ/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകറ്റിടും വരെ
സോപ്പുകൊണ്ട് കൈ കഴുകിടും ഇടക്കിടെ
തൂവാല കൊണ്ട് മുഖം മറച്ചിടും
കൂട്ടമായി ഒത്തുചേരൽ നിർത്തിടും
ആ കൊടും ഭീകരനെ തുരുത്തിടുവാൻ
രോഗമുളള രാജ്യവും രോഗിയുളള ദേശവും
പോകരുത് പോകരുത് അവിടെ നാം ഒരിക്കലും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും

ഫിദ ഫാത്തിമ്മ പി എ
4 A എ.എം.എൽ.പി. സ്കൂൾ,തൊഴിയൂർ,തൃശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത