കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഗ്രാമം.

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗ്രാമം. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമം.


ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.. കുന്നുകൾക്കപ്പുറം - വയലുകൾ അപ്പുറം.. ഇവിടെയൊരു പുഴയുണ്ടായിരുന്നു.. കുന്നെങ്ങു പോയി... കുന്നുമണിയോളം ശേഷിച്ചതില്ലിനി. കുന്നെങ്ങു പോയി... വിതയില്ല കൊയ്ത്തില്ല തരിശുപാടങ്ങളിൽ നിറയെ സൗധങ്ങൾ വിളഞ്ഞുനിൽപൂ.. പുഴയെങ്ങു പോയേ... തെളി നീരിലാറാടും ചെറു മീനും, തവളകളും എങ്ങു പോയേ... കുന്നില്ല.. വയലില്ല.. പുഴയില്ല.. ഗ്രമമില്ല ഒന്നുമില്ലല്ലോ നമുക്കു ബാക്കി..

                       ( ഒന്നുമില്ലല്ലോ..)

മഴയില്ല... പാട്ടില്ല... പൂന്തേൻ മധുരമില ഒന്നുമില്ലല്ലോ നമുക്കു ബാക്കി..

                       ( ഒന്നുമില്ലല്ലോ..)

ഇവിടെയും സ്വപ്നം ഉണ്ടായിരുന്നു ഇവിടെയും കിളികൾ ഉണ്ടായിരുന്നു... ഇവിടെ കിരാതമില്ലയിരുന്നു.. ഇവിടെ കുടിപ്പകയില്ല.. പരസ്പരം, പട വെട്ടി വീഴും മനുഷ്യർ ഇല്ല...

                       ( ഇവിടെയൊരു..)
Gouri nandhana.S
I B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത