ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മാഞ്ഞുപോയ വെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാഞ്ഞുപോയ വെട്ടം | color= 1 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാഞ്ഞുപോയ വെട്ടം
 


വെയിലിൽ വെന്തുപോയ്.....
മഴയിൽ കുതിർന്നുപോയ്.....
മഞ്ഞിൽ ഉറച്ചുപോയ വസന്തമേ തിരികെ വരൂ......
മനുഷ്യന്റെ ചവറ്റുകുട്ടയിൽ നിന്ന് നീ കരഞ്ഞു,
നിന്റെയാ ചുടുകണ്ണീർ ഇന്നൊരു പുഴയായൊഴുകി
ഞാനും നീയും ആ ജലസാഗരത്തിൽ ഒഴുകിപ്പോയ്
എവിടെപ്പോയി ആ സൗന്ദര്യലഹരി.....
കയ്യെത്തിപിടിക്കാൻ നോക്കുമ്പോൾ എങ്ങോട്ടാണ് നീ ഓടി ഒളിച്ചത്?
എവിടെപ്പോയി നിൻ മമതയും സൗന്ദര്യവും മനുഷ്യ കരിവണ്ടുകൾ നിന്നെ കുത്തിയമർത്തുമ്പോൾ
മഴമേഘങ്ങൾ നൃത്തമാടി പേമാരി പെയ്യിക്കുന്നു...
കടലമ്മയിലെ തിരമാലകൾ ഭൂമിയെ വാരിപ്പുണരുന്നു....
മലമുകളിൽ ഉരുൾപൊട്ടി മല ഭ്രാന്തനാകുന്നു....
കായലുകളും അഴിമുഖങ്ങളും അലറുന്നു....
മണ്ണിന്റെ പച്ചപ്പ്‌ മെല്ലവേ മായവെ
എങ്ങും കെട്ടിടക്കൂനകൾ ഉയർന്നുപൊങ്ങയായ് !
ദേശാടനപക്ഷികൾ ചേക്കേറുവാൻ
ഇനി ഏതൊക്കെ നാടുകൾ താണ്ടണം?
മൂവന്തികടലിൽ താണുപോയ നിന്റെയീ
സൗന്ദര്യഭംഗി എവിടെപ്പോയി.....
തിരികെ വരൂ വെളിച്ചമേ.....
കാണട്ടെ നിന്റെ സൗന്ദര്യഭംഗി ഈ ലോകം
സ്നേഹിക്കട്ടെ മനുഷ്യൻ നിന്റെ ഐശ്വര്യത്തെ.

$
ANASUYA RAJAN
10 E ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത