പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ പപ്പുവും പരമുവു०

11:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പപ്പുവും പരമുവു० | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പപ്പുവും പരമുവു०

പപ്പുവും പരമുവു० വളരെ നല്ല കൂട്ടുകാരായിരുന്നു . എവിടെയായിരുന്നാലും ദിവസവും വൈകുന്നേരങ്ങളിൽ അവർ ഒത്തുകൂടും. പരമുവിന് ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല .പപ്പുവിന് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. ആയിടയ്ക്കാണ് കൊറോണ എന്ന വൈറസ് നാട്ടിലെത്തിയ കാര്യം അവർ അറിഞ്ഞത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ജീവഹാനി തന്നെ ഉണ്ടാവും. ആ സമയം വീട്ടിൽ തന്നെ ഇരിക്കണം എന്ന് ഭരണകൂടം പ്രഖ്യാപിച്ചു. അതുകൂടാതെ ശാരീരിക ശുചിത്വം വളരെ അത്യാവശ്യമായിരുന്നു.പപ്പുവും കുടുംബവും വീട്ടിൽ തന്നെ ഇരുന്നു.പരമു ആകട്ടെ ഇതൊന്നും വകവയ്ക്കാതെ കവലയിൽ ഒക്കെ പോയി സാധനങ്ങൾ വാങ്ങി..അതുകൂടാതെ വിദേശത്തുനിന്ന് വന്ന കാദറും ആയി സംസാരിച്ചു..അതിനുശേഷം വീട്ടിൽ വന്നു...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പരമുവിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു...എന്തിനേറെ പറയുന്നു പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് പരമുവിനെ ആശുപത്രിയി ൽ എത്തിച്ചു. എങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല... പ്രിയപ്പെട്ട കൂട്ടുകാരൻ മരണപ്പെട്ടത് അറിഞ്ഞ പപ്പുവിന്, പരമുവിനെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
പ്രിയപ്പെട്ടവരെ നമ്മളും ഇവരിൽ ഒരാൾ ആണ്. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മൾ സ്നേഹിക്കുന്നു എങ്കിൽ സാമൂഹിക അകലം പാലിച്ച് നമുക്ക് ഇതിനെതിരെ പോരാടാ०.

രാഹുൽ രാജേഷ്
8 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ