സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/അക്ഷരവൃക്ഷം/കോവിഡും ഞാനും പിന്നെ എന്റെ നാടും

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33412 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡും ഞാനും പിന്നെ എന്റെ നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡും ഞാനും പിന്നെ എന്റെ നാടും

ഓർമ്മയിൽ ഉള്ളൊരു കാലത്തൊരിക്കലും
ഇങ്ങനെ ഉള്ളോരവധിക്കാലം
അച്ഛനോ അമ്മക്കോ പിന്നെ
ചേട്ടനോ ചേച്ചിക്കോ
മരക്കാണവില്ലി അവധിക്കാലം
വീടിന്റെ അപ്പുറം മുറ്റത്തിനപ്പുറം
എല്ലാവർക്കും എല്ലാവര്ക്കും അതിരുവെച്ചു
കോവിഡ് എന്നൊരു ഭീകര സത്വത്തിൻ
ഭീതിയാൽ ഞെട്ടി വിറച്ചു ഞങ്ങൾ
ലോകം മുഴുവനും മൃത്യുവീൻ ഹേതുവാൽ
ഓരോ നിമിഷവും പകച്ചു പോയി
വർണ വ്യത്യാസമോ വർഗ വ്യത്യാസമോ
ഇല്ലാതെ കോവിഡ് ബാധിച്ചുപോയി
വേണ്ടാ വേണ്ടാ മൃത്യു ഞങ്ങൾക്ക് വേണ്ട
എന്നുള്ള സ്വരം മാത്രം ഈ ജഗത്തിൽ
പ്രാണന്റെ രക്ഷക്ക് ഉതകുന്ന ജീവിതം
മാത്രം മതി ഞങ്ങൾക്ക് ഈ ഉലകിൽ
കൂട്ടുകാരൊന്നിച്ചു കളിക്കും ഞങ്ങൾ
ഉല്ലാസ യാത്ര പോകും ഞങ്ങൾ
വീട്ടിലും നാട്ടിലും ലോകം മുഴുവനും
ആനന്ദ ഭരിതരായി തീരും ഞങ്ങൾ
 

അബിയ ജോൺസൺ
4 സെന്റ് ആൻഡ്രൂസ് എൽ. പി. സ്കൂൾ കൊല്ലാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത