ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
ഈ വർഷം സ്കൂൾ തുറക്കുമ്പോൾ ഞാൻ 5-ാം ക്ലാസിൽ ആയി.സ്കൂൾ നേരത്തെ അടച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. സ്കൂളിൽ നിന്ന് ടൂർ പോകാൻ കഴിയാത്തതുകൊണ്ട് ഏറെ പ്രയാസം ഉണ്ടായി കൂടാതെ ചേട്ടനും കൂടി എന്നെ കളിയാക്കി. പിന്നെ വാർഷികത്തിന് എനിക്ക് ഡാൻസ് കളിക്കാനും കഴിയില്ലല്ലോ എന്ന വിഷമം എന്നെ അലട്ടികൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാമാരി കാരണമാണ് സ്കൂൾ നേരത്തെ അടച്ചത്. ഈ മഹാമാരി ലോകത്തെ മുഴുവൻ വ്യാപിക്കാതിരിക്കാനാണ് സ്കൂൾ അടച്ചത് എന്ന് ഓർക്കുമ്പോൾ വിഷമം മാറും. എന്റെ കൂട്ടുകാരായ നിളയും ,നിരുപമ, അനന്തി ത, ആർദ്ര എന്നിവരെ കാണാൻ ആഗ്രഹം തോന്നുന്നു. പക്ഷേ നമ്മൾ ഈ മഹാമാരിമറികടക്കാൻ സമൂഹ അകലം പാലിച്ചേ മതിയാവൂ ഞാൻ ഈ കോവിഡ് കാലം തെങ്ങിൽ കയറാൻ പഠിച്ചു മരിച്ച നി അരിയാൻ പഠിച്ചു അച്ഛന് ഷീറ്റ് കറക്കി കൊടുക്കാൻ പഠിച്ചു എങ്കിലും ബോറഡി മാറുന്നില്ല. പിന്നെ ഇനി നമ്മുടെ ആശ ടീച്ചറിന്റേയും സാജിത ടീച്ചറിന്റെയും ഷിബു സാറിന്റേയും ക്ലാസിൽ ഇരിക്കാൻ കഴിയില്ലല്ലോ എന്ന വിഷയം ഉണ്ട്. ഈ കൊറോണക്കാലം കഴിയാൻ കാത്തിരിക്കുകയാണ് ഞാൻ പുതിയ സ്കൂളിൽ പോകാനും എന്റെ കൂട്ടുകാരെ കാണാനും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ