ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/ലേഖനം
ലേഖനം
പ്രിയപ്പെട്ട കൂട്ടുകാരെ, നാം ഇപ്പോൾ ജീവിക്കുന്നത് മലിനമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ്. അതിനു കാരണവും നാം തന്നെയാണ്. വ്യക്തിശുചിത്വം പോലും ഇപ്പോഴത്തെ സമൂഹത്തിൽ ഉള്ള ആളുകൾക്ക് കുറവാണ്. ഇതും നമ്മുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ കൊതുക് ഈച്ച മുതലായ പ്രാണികൾ നമ്മുടെ വീട്ടിലും പരിസരത്തും വരില്ല. അങ്ങനെ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം. എന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഇപ്പോൾ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നമ്മുടെ വീടിൻറെ പരിസരത്തും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം ആയിരിക്കും എന്ന് ആരും ചിന്തിക്കാറില്ല. ഇതുപോലെ തന്നെയാണ് നമ്മുടെ പരിസ്ഥിതിയും. നാം വസിക്കുന്ന ഈ ഭൂമിയെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ നമ്മൾ ചെയ്യുന്നത് എന്താണ്, പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങൾ ജലസ്രോതസ്സുകൾ വനങ്ങൾ മുതലായ പ്രകൃതി വരദാനങ്ങളിലേക് വലിച്ചെറിയുകയാണ്. അങ്ങനെ ഈ ഭൂമിയെ നാം തന്നെയാണ് മലിനമാക്കി കൊണ്ടിരിക്കുന്നത്.അതു മൂലമുണ്ടാകുന്ന ഭവിഷത്തുകൾ എന്തെല്ലാം എന്ന് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് ഇനിയെങ്കിലും നാം വസിക്കുന്ന ഭൂമിയെ നാം തന്നെ ചൂഷണം ചെയ്യാതിരിക്കുക. ശുചിത്വം പാലിക്കുക. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം തന്നെയാണ് എന്ന് തിരിച്ചറിയുക. പരിസ്ഥിതിയെ സംരക്ഷിക്കാനായി ഇനിയുള്ള കാലം ആരോഗ്യവാന്മാരായി ആയിരിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ