ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ ടുട്ടുവിന്റെ കഥ
ടുട്ടുവിന്റെ കഥ
ഒരിടത്ത് ടുട്ടുവെന്ന കുസൃതിക്കാരനും സുഖമില്ലാത്തതുമായ ഒരു കുട്ടി ഉണ്ടായിരുന്നു. അവനെപ്പോഴും പനി വരുന്ന കൂട്ടത്തിലായിരുന്നു. ഒരിക്കൽ ആ നാട്ടിൽ ഒരു മാരകമായ രോഗം പിടിപെട്ടു. അതിന്റെ പേരാണ് കൊറോണ. അതിന് ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായി ഒരു പേര് നൽകി, അതാണ് കോവിഡ് 19. അത് ആ നാട്ടിൽ ഉള്ള ആളുകളെ ഭീതിയിൽ ആഴ്ത്തി. ഇതിന്റെ ലക്ഷണം പനിയും ചുമയും ആയിരിക്കും. പക്ഷെ കുസൃതിക്കാരനായ ടുട്ടു ഇതറിയാതെ പതിവ് പോലെ സൈക്കിളുമായി കൂട്ടുകാരന്റെ അടുത്തേക്ക് കളിക്കാനായി പോയി. എന്നാൽ അച്ചാച്ചനും അമ്മയും ഇവൻ പോയ കാര്യം അറിഞ്ഞില്ല. അവൻ റോഡിലേക്ക് ഇറങ്ങി. റോഡാകെ വിജനമായിരുന്നു. ഒന്നും മനസിലാവാതെ ടുട്ടു കളിസ്ഥലത്തിലേക്ക് യാത്രയായി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചെറിയ ജലദോഷം ഉണ്ടായിരുന്നെങ്കിലും കളിയുടെ ലഹരിയിൽ മുഴുകിയിരുന്ന അവൻ ഒന്നും കാര്യം ആക്കിയില്ല. ആദ്യം കളിസ്ഥലത്തിലെത്തി. പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. കളിയില്ല എന്നറിഞ്ഞിട്ടും വീട്ടിലേക്ക് തിരുച്ചു പോകാതെ ടുട്ടു കൂട്ടുകാരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ അവൻ ചുമച്ചപ്പോൾ കൈ കൊണ്ട് വായ പൊത്തി. ചെറിയ ജലദോഷം അല്ലെ എന്ന് കരുതി കൈ കഴുകാതെ അവൻ കൂട്ടുകാരന്റെ വീട്ടിൽ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് വീട്ടിലേക്ക് തിരുച്ചു പോയി.കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രശ്നം ഗുരുതരമായി. ടുട്ടുവിന്റെ അസുഖം മൂർച്ഛിച്ചു. അവനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കെല്ലാം അസുഖത്തിന്റെ ചെറിയ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഇനിയും ചികിത്സിക്കാതിരുന്നാൽ പ്രശ്നം അതീവ ഗുരുതരമാകുമെന്നു മനസിലാക്കിയ മാതാപിതാക്കൾ അവനെ ആശുപത്രിയിൽ എത്തിച്ചു . ഡോക്ടർമാർ അവനെ ചികിത്സിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ അവനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കെല്ലാം രോഗം ബാധിക്കുകയും ചെയ്തു. നാടാകെ ഭീതിയിലായി. ഇന്നും രോഗത്തിന്റെ പിടിയിലാണ് ലോകം. പിന്നീട് ആളുകളൊന്നും വീട്ടിൽ നിന്ന് ഇറങ്ങാതെയായി. ടുട്ടുവിനെപ്പോലെ പെരുമാറുന്ന ആൾക്കാർ കാരണം ലോകം നാശത്തിന്റെ പിടിയിലാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |