ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം കീഴടക്കിയ വൈറസ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം കീഴടക്കിയ വൈറസ്


                                         ദിവസേന പത്രങ്ങളിൽ നിന്നും, ടിവിയിൽ നിന്നും നമുക്ക് കിട്ടുന്ന വാർത്തകൾ കോവിഡ് 19.എന്ന രോഗത്തെകുറിച്ചാണ് .2019 ഡിസംബർ 31 നാണ് ചൈനയിൽ ഈ രോഗം ആദ്യമായി കണ്ടെ ത്തിയത് . ഈ അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക ,വായും മൂക്കും മാസ്ക് ഉപയോഗിച്ച് മറക്കുക , വീട്ടിൽനിന്ന് പുറത്തു പോയി വന്നാൽ കയ്യും കാലും മുഖവും കഴുകി വീടിനുള്ളിൽ പ്രവേശിക്കുക, കൊറോണ ലക്ഷണമുള്ള ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കു ക എന്നീ കാര്യങ്ങൾ. അതായത് ഈ രോഗത്തിൽ നിന്ന് നാടിനെ രക്ഷി ക്കണമെങ്കിൽ പ്രതിരോധമാർഗ പ്ങ്ങൾ നാം സ്വീകരിച്ചേ മതിയാവൂ... .വിദേശ രാഷ്ട്രങ്ങളിൽ ഓരോ ദിവസവും ആയിരക്കണക്കി നാളുകളാണ് മരിച്ചുകൊണ്ടിരിക്കു ന്നത്. സമ്പന്ന രാജ്യമായ അമേരിക്ക യിൽ പോലുംരോഗം പടരുന്നത് നിയന്ത്രിക്കാൻ കഴിയാതെവരുന്ന സാഹചര്യം നാമറിയുന്നുണ്ട്. ഇത്തരം വ്യാധികൾ ലോകത്ത് പടർന്ന് പിടിക്കുമ്പോൾ സർക്കാർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക യെന്നത് ഓരോ പൗരൻെറയും കടമയാണ്. മാനവവിഭവശേഷി നശി ക്കാതെ രാജ്യത്തെ ഉയർത്താൻ ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രയത്നിക്കുന്ന കാഴ്ച നാം ദിനേന കണ്ടു കൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് ഓരോ പൗരൻെറയും കടമയാണ് .ആരോഗ്യമുള്ള ഒരു തലമുറ നാടിൻറെ സമ്പത്താണ്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും ശുചിത്വ പരിപാലനത്തിൽ പങ്കുചേർന്ന് വിദ്യാർത്ഥികളായ നമ്മൾക്കും ഈ രോഗത്തി നെ മാതൃഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം

അഞ്ജന
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം