Schoolwiki സംരംഭത്തിൽ നിന്ന്
കാരുക൯
പ്രഭാതം മുതൽ പ്രദോഷം വരെ
മൃഗങ്ങളെ മൃഗിതിച്ചു ഭക്ഷിച്ചു നാം.
മൃതാംഗമായ് മൃഗങ്ങൾക്കുമു൩ിൽ ചെന്നു നാ-
മാവോളം ഭക്ഷിച്ചു തൃപ്തരായി.
വാലുകം കൊണ്ടു പരിഹാരമില്ലാത്ത രോഗത്തെ
താനായ് ക്ഷണിച്ചു വരുത്തി നമ്മൾ.
മനുഷ്യഗണത്തിനു സന്തിയില്ലാതെ സർവേശ൯
കാത്തു രക്ഷിച്ചീടുന്നു.
മരണത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്
കൊറോണ എന്ന ഭീകരനും വരവായി.
എങ്കിലും സർവേശ൯ നമുക്ക് യുദ്ധതന്ത്ര-
ങ്ങൾ ഉരുവിട്ടു നൽകി.
നമ്മൾ തൻ പ്രവർത്തിയി൯ പരിണാമം
ഭോഗിക്കുവാ൯ നാം അർഹരല്ലോ!
ചാരിയ ധരിച്ചാലും രക്തമായ് കാണുന്ന
സമൂഹമാണീ നമ്മുടെ പുണ്യഭൂമി.
ഗ്രന്ഥങ്ങളിലില്ല മനസ്സിലുമില്ല കൊറോണയെ
കൊല്ലുവാ൯ നമുക്കായുധങ്ങൾ.
പ്രതിരോധം മാത്രമായ്ഭൂമിയിൽ നമ്മൾ
പരിണാമം ഭോഗിച്ചു ജീവിക്കുന്നു.
കാരുകനായ് മൃഗങ്ങളുടെ മുൻപിൽ
കരുവായ് മൃഗങ്ങൾ മരണമടയുന്നിതാ.
തദവസരം ചിന്തിക്കണം മർത്യാ നീ
ഇനിയും വരുമിതുപോലുളള രോഗം.
അവനെ നാം ക്ഷണിച്ചതുകൊണ്ടല്ലോ
മഹാമാരിയായ് അവനിങ്ങു വന്നതും.
ഇപ്പോൾ നിനക്കെന്തുപറയാനാകും
കാരണം നീ ഇതു ഭോഗിക്കുന്നു
എ൯ മർത്യാ!
ശാസ്ത്രം തോൽക്കുമോ ഈ അവസരത്തിൽ
പ്രതിരോധമായ് നമുക്കീ ജീവിതം തുടരാം .
ഇന്നല്ലെങ്കിൽ നാളെ ഒരിക്കൽ നിൻ
പ്രവർത്തിയിൻ പരിണാമമായ് ഇനിയുമവൻ വരും.
|