സെന്റ് ജോസഫ്സ്എല് പി & യു പി എസ് നെല്ലിമറ്റം/അക്ഷരവൃക്ഷം
ഒരിക്കൽ രാമു കാക്കയും കൂട്ടരും തീറ്റ തേടി നടക്കുന്നതിനിടയിൽ ഒരു വീടിന്റെ മുറ്റത്തെത്തി. എന്നാൽ ആ വീട്ടിലെ ആളുകൾ അവരെ ഓടിച്ചു കാക്കകൾ തങ്ങളുടെ രാജാവായ കാക നോടു സങ്കടം പറഞ്ഞു. സമരം ചെയ്യാമെന്ന് രാജാവ് തീരുമാനിച്ചു. ഒരു കാക്കയും ഇനി തീറ്റ തേടി മനുഷ്യരുടെ മുറ്റത്ത് പോകണ്ട പകരം റോഡിലൊക്കെ കിടക്കുന്ന ചപ്പുചവറുകൾ അവരുടെ മുറ്റത്ത് കൊണ്ടിടുക. അവർ തന്നെയല്ലേ കണ്ടതെല്ലാം വലിച്ചെ റിഞ്ഞ് വഴികൾ വൃത്തികേടാക്കുന്നത്. നമ്മൾ അത് വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്.പിന്നീട് എല്ലാ വീടുകളിൽ നിന്നും വഴിയിൽ കൊണ്ടിടുന്ന ചവറുകൾ കാക്കകൾ ഓരോ വീടിന്റെ മുന്നിലും കൊണ്ടിട്ടു. എല്ലാത്തരം അവശിഷ്ടങ്ങളും ഉണ്ടായിരുന്നു അതിൽ. മുറ്റത്ത് വിരിച്ചിട്ടിരുന്ന തുണികളിലെല്ലാം അത് ചാടി. ഇങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആളുകൾ മടുത്തു. ഇതിനെ ന്ത് പോംവഴിയെന്നവർ ആലോചിച്ചു. നമ്മുടെ മുറ്റങ്ങളിൽ കുഴിയുണ്ടാക്കി ഇവ അതിലിടാം. മനുഷ്യരുടെ നേതാവു പറഞ്ഞു. എല്ലാവരും സമ്മതിച്ചു.അങ്ങനെ എല്ലാ വീടുകളിലും മനുഷ്യർ കുടി കുഴിച്ച് അവശിഷ്ടങ്ങൾ ഇട്ടു. കാക്കകൾക്ക് പറന്നു നടക്കാതെ കുഴിയിൽ നിന്ന് തീറ്റ കിട്ടി. കാക്ക ക ളു ടെ രാജാവ് കാകൻ പറഞ്ഞു . അങ്ങനെ നമ്മൾ മനുഷ്യരെ ഒരു പാഠം പഠിപ്പിച്ചു. നമുക്ക് ഇഷ്ടം പോലെ ആഹാരം കഴിക്കാം അവരുടെ പരിസരവും വഴികളും വൃത്തിയായി അതു മാത്രമല്ല രോഗങ്ങൾ അവർക്കു മാത്രമല്ല നമുക്കും ഇല്ലാതായി.