ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/ അവൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അവൻ കൊറോണ

ചൈന എന്നു പറയുന്ന വലിയൊരു നിഗൂഢ രാജ്യം. അവിടെ വുഹാൻ എന്നു പറയുന്ന പട്ടണത്തിൽ കിരീടം വച്ച ഒരു രാജകുമാരൻ ജനിച്ചു .രാജകുമാരൻ സുന്ദരനായിരുന്നു. രാജാവും റാണിയും പ്രജകളും അവനെ വളരെയധികം സ്നേഹിച്ചിരുന്നു. 13 വയസ്സുള്ളപ്പോൾ തന്നെ അവൻ മഹാ അഹങ്കാരി ആയിരുന്നു. അവൻ എല്ലാവരെയും വെറുത്തിരുന്നു.അവൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും എല്ലാവർക്കും ഉപദ്രവം ഉള്ളതായിരുന്നു.ഒരിക്കലും അവൻ കൊട്ടാരത്തിലെ മട്ടുപ്പാവിലെ കണ്ണാടിയിൽ നിന്ന് മുഖം മാറിയിരുന്നില്ല. അവൻ അവന്റ സൗന്ദര്യത്തിൽ മാത്രമാണ് ശ്രദ്ധ കൊടുത്തിരുന്നത്. പ്രജകളുടെ കൂടെ ഇരിക്കുവാൻ അവൻ ഒട്ടും ശ്രദ്ധിച്ചില്ല. ഒരിക്കൽ രാജാവും റാണിയും അവനോട് ലോകം ചുറ്റാൻ ആവശ്യപ്പെട്ടു.അവൻ തർക്കിച്ചു എങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങി ലോകം ചുറ്റാൻ ഇറങ്ങി.ആദ്യം അവർ എത്തിയത് അവന്റെ ജന്മനാടായ വുഹാനിലായിരുന്നു. അവൻ എത്തിയതോടെ അവിടെ മരണങ്ങൾ തുടങ്ങി. കിരീടം എന്ന അർത്ഥം വരുന്ന ലാറ്റിൻ പദമാണ് അവന്റെ പേര്. കൊറോണ. പിന്നെ അവൻ ഇന്ത്യയിലെ കേരളത്തിലെ തൃശൂരിൽ എത്തി. Break the chain കാരണം പിടിച്ചുനിൽക്കാനാവാതെ അവൻ ഓടി രക്ഷപ്പെട്ടു. ഇന്ത്യയിലെ കർണാടകത്തിലാണ് അവൻ ആദ്യമായി ഒരാളെ കൊന്നത്. പിന്നെ മറ്റുള്ളവരെ കൊല്ലുന്നത് അവനൊരു ഹരമായി മാറി. അവനെ എല്ലാവരും pandamic വർഗ്ഗം ആണെന്ന് പറഞ്ഞ് കളിയാക്കി. അവൻ അത് ശ്രദ്ധിച്ചില്ല. കൂടുതൽ ആളുകളെ കൊന്നുകൊണ്ട് അമേരിക്കയിലും യൂറോപ്പിലും അവൻ വിലസി. അവന്റെ പേരുള്ള ഒരു നഗരം അമേരിക്കയിലുണ്ട്. അവന്റെ പ്രശ്നം തീർക്കാൻ ആർക്കും കഴിഞ്ഞില്ല. ലോകം മുഴുവൻ അവൻ ഒരു ഗുരുതര പ്രശ്നമായി മാറി. വലിയ രാജ്യങ്ങൾ പോലും അവന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഈ ലോകം മുഴുവൻ വിറപ്പിക്കുന്ന ഒന്നായി മാറി അവ ലൻ. ഇനിയെന്ത് ? ആർക്കറിയാം?

ഇവാനിയ ആൻ ഷിബു
5 A ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ