ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കിട്ടുവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിട്ടുവും കൊറോണയും

പതിവുപോലെ വൈകിട്ട് പന്തുമായി കിട്ടു കളിക്കാൻ പോകാൻ തയ്യാറായി നിന്നപ്പോൾ അച്ഛൻ അവനോട് പോകരുതെന്ന് പറഞ്ഞു. പക്ഷേ അവൻ അച്ഛന്റെ വാക്കുകൾ ധിക്കരിച്ച് മൈതാനത്തിലേക്ക് സൈക്കിളുമായി യാത്രയായി. അവിടെ ചെന്നപ്പോഴാണ് കിട്ടുവിനു മനസ്സിലായത് വന്ന വഴിയിലും ആരെയും കാണാനില്ല ഇവിടെ തന്റെ കൂട്ടുകാരെയും കാണാനില്ല എന്ന കാര്യം. അവൻ ആകെ പരിഭ്രാന്തനായി വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിയിൽ വെച്ച് അവനെ ആരോ പിടിച്ചു നിർത്തുന്നതായി അവന് തോന്നി. പെട്ടെന്ന് അവൻ സൈക്കിളിൽ നിന്ന് ചാടി ഇറങ്ങി പിറകിലേക്ക് നോക്കിയപ്പോൾ ഒരു വികൃത രൂപം കണ്ടു. അപ്പോൾ ഭയന്ന് അവൻ നിലവിളിച്ചു. ആ നിമിഷം ആ വികൃതരൂപം അവനു നേരെ ശബ്ദമുയർത്തി. "നീ നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല, നിന്നെ രക്ഷിക്കാനും ആരും വരില്ല. എല്ലാവരും എന്നെ പേടിച്ചു വീട്ടിലിരിക്കുകയാണ് എന്നും ആ വികൃതരൂപം പറഞ്ഞു. കിട്ടു അവിടെ നിന്ന് ഉറക്കെ കരയാൻ തുടങ്ങി. അപ്പോൾ അപ്രതീക്ഷിതമായി അവന്റെ അമ്മ അവനെ തേടി വന്നു. അവൻ ഓടി അമ്മയുടെ അരികിലെത്തി. അവനെ അമ്മ ആശ്വസിപ്പിച്ചു. വീട്ടിൽചെന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് അവന്റെ കൈകൾ നന്നായി കഴുകിയതിനു ശേഷം ഇപ്പോൾ ലോകജനതയെ തന്നെ പിടിച്ചുകുലുക്കിയ മഹാമാരി ആയ കൊറോണാ വൈറസിനെകുറിച്ചും അതുമൂലം ജീവൻ വരെ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ കുറിച്ചും ഒക്കെ അമ്മ അവനോടു പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഈ ലോക ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരുന്ന് ഇതിനെ പ്രതിരോധിക്കുക യാണെങ്കിൽ ഇതു താനേ ഇല്ലാതാകും എന്നും അവനു മനസ്സിലായി. അതിനുശേഷം ജനാലയിലൂടെ അവൻ പുറത്തേക്കു നോക്കിയപ്പോൾ അവനെ പേടിപ്പിച്ച ആ വികൃതരൂപം അപ്രത്യക്ഷമാകുന്നത് അവൻ കണ്ടു.

അനശ്വര ഗണേഷ്
8 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ