സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ലോക് ഡൗൺ നമ്മെ പഠിപ്പിച്ചത്
ലോക് ഡൗൺ നമ്മെ പഠിപ്പിച്ചത് (ലേഖനം)
ഈ ലോക് ഡൗൺ കാലം നമ്മളൊക്കെ എന്ത് പഠിച്ചു? ഇത്തിരിപോന്നൊരു കുഞ്ഞൻ വൈറസ് സമ്പന്നനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ജാതിയോ മതമോ എന്ന വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും വൈറസ് ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു വൈറസ് നമ്മെ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയാണ്. വൈറസ് പഠിപ്പിച്ച അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് കൊണ്ട് ഇത്തിരി ബുദ്ധിയുള്ളവരാകാം. ആരാണീ ലോകത്തിലെ മനുഷ്യരെ വിവിധ മതക്കാരായി തിരിച്ചത്. മനുഷ്യനാണ് യഥാർത്ഥ ദൈവമെന്ന തിരിച്ചറിവ് ഉണ്ടായ സമയമാണിപ്പോൾ. ആരാധനാലയങ്ങളിലെ ഉത്സവങ്ങളും മറ്റ് ചടങ്ങുകളും ആർഭാടവിഭാഗങ്ങളും ആഘോഷങ്ങളും എല്ലാം മാറ്റിവച്ചു. ഇതൊന്നുമില്ലെങ്കിലും ഈ ലോകം കൃത്യമായി ചലിക്കുമെന്ന് നമ്മൾ കണ്ടു. നമ്മൾ അവനവനിലേക്കും പുറത്തേക്കും നോക്കുക. എന്തൊക്കെ കാര്യങ്ങളാണ് പഠിക്കാനുള്ളത്. മരണത്തിനു മുമ്പിൽ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല. ഉത്സവങ്ങളും ആഘോഷങ്ങളും നടത്താത്തതിന്റെ പേരിൽ ഒരു ദൈവവും നമ്മോട് കോപിച്ചില്ല. എല്ലാ തിരക്കുകളും മാറ്റിവച്ചു കൊണ്ട് കുടുംബക്കാരോടൊപ്പം വീട്ടിലുണ്ടാക്കുന്ന മായംകലരാത്ത ഭക്ഷണം കഴിച്ചു കൊണ്ട് ജീവിക്കാൻ സമയം കണ്ടെത്തി. ഇതുപോലെ വിശാലമായി ചിന്തിച്ചാൽ ഒരുപാട് കാര്യങ്ങൾ ഈ ലോക് ഡൗൺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ശ്രീബുദ്ധനായപോലെ നമുക്കും നല്ല മനുഷ്യരാകാൻ ശ്രമിക്കാം.
|