Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മനുഷ്യനും
സന്തോഷത്തിൻ വീചികളിൽ നീ
ഒരായിരം കണ്ണീർ പൂക്കൾ വാരി വിതറി
ഹിന്ദുവെന്നില്ല, ക്രിസ്ത്യാനിയെ -
ന്നില്ല മുസൽമാനെന്നില്ല........
നീ നിന്നുടെ പ്രഹരശക്തിയേൽപ്പിച്ചു
മാനവ രാശിതൻ മേലായി..
തൻ ഉറ്റ ബന്ധുക്കളെ
ചൊല്ലി വിതുമ്പിടുമീ ലോകത്തിൽ
അലർച്ചകളുടെയും ഒരുപാട് വേർപാടിന്റെയു-
മൊരു മാരിപെയ്ത്തുമായി നീ വന്നു
തൻ ഉറ്റ ബന്ധുക്കളെ പോലുമൊരു
നോക്കു കാണാതെയീ ഭൂമിയിൽ നിന്ന്ബാഷ്പമായതെത്രപേർ.....?
പിന്നെയും ദിനരാത്രങ്ങളിൽ....
ഒരു നോക്കു കാണാതെയൊരു വാക്കുമിണ്ടാതെ
അപരിചിതമാം ലോകത്തേക്ക് മടങ്ങുന്നു...
പ്രകൃതിക്കുമേൽ മനിതൻനേൽപ്പിക്കും
ക്ഷതങ്ങൾ തൻ കാൽപ്പാടുകളുടെ-
യുത്തരമല്ലോ നീയും പിന്നെ -
യീ നഷ്ടപ്പെട്ട ജീവനുകളും
അനേകം മാലാഖമാരുടെയും ദൈവദൂതരുടെയും
പ്രയത്നത്തിൻ ഫലമല്ലയോ
നാം ഇന്നും അനുഭവിച്ചീടു-
മീയാരോഗ്യ ജീവിതം
എങ്കിലും വേണമൊരല്പം സാമൂഹിക -
യകലവും, പ്രതിബദ്ധതയും, ശുചിത്വവു-
മൊന്നിച്ചു നിന്നുകൊണ്ട് നമ്മൾ കൊറോണയെ തുരത്തിടും
ഇനിയും ഉയർത്തെഴുന്നേറ്റിടും നാം
പ്രകൃതിയെ ചൂഷണം ചെയ്യാതെയും
കൈകോർക്കണം നമ്മൾ ലോക നന്മക്കും
മനുഷ്യക്ഷേമത്തിനും
നമിക്കുന്നു നിൻ മുൻപിൽ ലോകമാമമ്മേ
കൈകൂപ്പുന്നു നിൻ മുന്നിൽ നല്ലൊരു നാളെക്കായി......
|