Ghsschundangapoil/കൊറോണ വൈറസ്/ഇതും നമ്മൾ അതിജീവിക്കും
ഇതും നമ്മൾ അതിജീവിക്കും പ്രകൃതി പ്രതിഭാസങ്ങൾ പ്രകൃതിയുടെ തന്നെ സവിശേഷതയാണ് . ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സുനാമി, കടൽ ക്ഷോഭങ്ങൾ, കോടുങ്കാറ്റ്, പേമാരി, കൊടും വരൾച്ച, അതിശൈത്യം, പുഴകൾ ദിശ മാറി ഒഴുകൽ തുടങ്ങിയവ ഇത്തരം പ്രകൃതി പ്രതിഭാസങ്ങളിൽ ചിലതാണ് . എന്നാൽ ഇതിനേക്കാൾ വലിയ പ്രതിഭാസത്തെയാണ് നാമിന്ന് അനുഭവിക്കുന്നത്- കൊറോണ വൈറസ്. അഥവാ കോവിഡ് 19. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകത്തെ വൻകിട രാജ്യങ്ങളെയെല്ലാം വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ലോകത്താകമാനം ഇരുപത് ലക്ഷത്തിലധികം കൊറോണ കേസുകലാണ് രിപ്പോർട്ട് ചെയ്തിട്ടുളളത്. ഒന്നര ലക്ഷത്തിലധികം പേരുടെ ജീവൻ വൈറസ് കവർന്നെക്കുകയുണ്ടായി. അഞ്ചുലക്ഷത്തിലധികം പേർ ഇന്നേ വരെ രോഗവിമുക്തി നേടിയിട്ടുണ്ട്. ലോകത്തിനാകെ മാതൃകയാവുകയാണ് നമ്മുടെ കൊച്ചു കേരളം. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് എത്തിയ മലയാളി വിദ്യാർഥികളിൽ നിന്നാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായിരുന്നു വുഹാൻ. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇതിനെ സംസ്ഥാന ദുരന്തയമായി പ്രക്യാപിക്കുകയുണ്ടായി. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണം എന്ന ഉദ്ദശത്തിൽ മാർച്ച് 22ന് ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു.ഇത് വളരെ വിജയകരമായിരുന്നു. കൊറോണ വൈറസിനെ തുരത്താനുളള ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ എല്ലാവരും ഒരേ മനസ്സോടെ ഏറ്റടുക്കുകയുണ്ടായി. കൊറോണയെ തുരത്താൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ്. നമ്മുടെ രാജ്യത്ത് മെയ് മൂന്ന് വരെ സർക്കാരിന്റെ നിർദേശങ്ങളനുസരിച്ച് പ്രവർത്തക്കണ്ടതുണ്ട്. നമുക്കെല്ലാവർക്കും വീട്ടിലിരുന്നുകൊണ്ട് നമ്മുടെയും മറ്റുളളവരുടെയും ജീവൻ രക്ഷിക്കാനുളള അവസരമാണിത്. ഈ ദിവസങ്ങളിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയും വ്യാജ വാർത്തകളെ അകറ്റി നിർത്തുകയും ചെയ്യണം. നമ്മളിലെ സർഗാത്മക ശേഷികളെ ഉപയോഗിക്കുവാനും അതുവഴി ഈ ലോക്ക് ഡൗൺ ദിനങ്ങൾ ആഹ്ലാദകരമാക്കുവാനും നമ്മൾ ശ്രമിക്കണം. ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയിലാണ്. മനുഷ്യസ്നേഹം നിറയുന്ന എല്ലാ മനസ്സുകളും ഈ ഉയർത്തെഴുന്നേൽപ്പിൽ പങ്കാളികളാകേണ്ടത് അനിവാര്യമായ ധർമ്മമാണ്. STAY HOME STAY SAFE
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം