ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത മതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത മതി

നമുക്കിടയിൽ ഇന്ന് സുപരിചിതമായ പേരാണ് കൊറോണ.നാമിന്ന് ഏറ്റവും കൂടുതൽ ഭയക്കുന്ന വാക്ക്. ചൈനയിലെ ഒരു മത്സ്യമാർക്കറ്റിൽ നിന്ന് വ്യാപിക്കാൻ തുടങ്ങി ഇന്ന് ലോകരാഷ്ട്രങ്ങളെ ആകമാനം തകർത്തുകൊണ്ടിരിക്കുകയാണ് കൊറോണ. അതിൽ ഏറ്റവും കൂടുതൽ നഷ്ട്ടം സംഭവിക്കുന്നത് ലോകരാഷ്ട്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കക്കാണ്. അമേരിക്ക ആകെ തകർന്നു കൊണ്ടിരിക്കുകയാണ്.

ലോകത്തിൽ ആകെ ഇരുപത് ലക്ഷത്തിൽ പരം രോഗബാധിതരുണ്ട്. അതിൽ ഒരുലക്ഷത്തിൽ പരം പേർ മരണപ്പെട്ടു. ഒരു ചെറിയ ആശ്വാസം ആഞ്ചരലക്ഷത്തിൽ അധികം പേർ രോഗവിമുക്തരായി എന്നതാണ്. ലോകത്തിൽ നിന്നും ഇന്ത്യയിലേക്ക് വന്നാൽ ഇവിടെ പതിനായിരത്തിൽ പരം രോഗബാധിതരുണ്ട്. 480 പേർ മരിച്ചു. നമുക്ക് ചെറുതായി ഒന്ന് ആശ്വസിക്കാൻ വകയുള്ളത് ആയിരത്തിൽ പരം പേർ രോഗവിമുക്തരായി എന്നതാണ്. കേരളത്തിലാണെങ്കിൽ മുന്നൂറിൽ പരം രോഗബാധിതരുണ്ട്. നൂറിൽ പരം പേര് രോഗ വിമുക്തരായി. രണ്ട് മരണം മാത്രമേ സംഭവിച്ചിട്ടുള്ളു.

ലോകത്തെയും ഇന്ത്യയേയും കേരളത്തിന്റെ സ്ഥിതി വളരെ ആശ്വാസകരമാണ് ഒന്നാഞ്ഞുപിടിച്ചാൽ അവസാന ആളെ വരെ മരണത്തിനു വിട്ടുകൊടുക്കാതെ നമ്മുക്ക് രോഗവിമുക്തമാക്കി മരണത്തിൽ നിന്നും രക്ഷിക്കാൻ നമുക്ക് സാധിക്കും. അതിനായി നമ്മുടെ കൂടെ ആരോഗ്യ വകുപ്പുണ്ട് .നമ്മുടെ ഗവണ്മെന്റ് ഉണ്ട്. നമ്മൾ അവർ പറയുന്നത് അനുസരിച്ചു വീടിനുള്ളിൽ ഇരുന്നാൽ മാത്രം മതി. പോലീസ് സുരക്ഷയൊരുക്കി പുറത്തുണ്ട് .ഡോക്ടറും നേഴ്സും അവരുടെ നാടും വീടും ഉപേക്ഷിച്ച്,അവരുടെ ജീവൻ പണയപ്പെടുത്തി, നമുക്കായി ആശുപത്രികളിൽ ഉണ്ട്. നമുക്കീ വിപത്തിനെ നേരിടാൻ കഴിയും .വീട്ടിൽ ഇരുന്നാൽ മാത്രം മതി. അനാവശ്യമായ കൂട്ടുകൂടലുകളൊന്നും വേണ്ട. ചടങ്ങുകളെല്ലാം നല്ലനാളെക്കായി നമുക്ക് മാറ്റി വെക്കാം. നമുക്ക് നേരിടാൻ കഴിയും. നാളെ ഒന്നിക്കാനായി ഇന്നു നമുക്ക് അകലം പാലിക്കാം ജാഗ്രതയാണ് വേണ്ടത്. ജാഗ്രത മതി.

ഹാജിറ നസ്റത്ത്
10 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം