ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം-എങ്ങിനെ
ശുചിത്വം
ശുചിത്വം മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം എന്നത്. വീടും പരിസരവും ശുചിയാക്കുന്നതിലൂടെ നമുക്ക് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയും. ശുചിത്വമുള്ള ശരീരത്തിനേ ആരോഗ്യം ഉണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. വ്യക്തിശുചിത്വം പാലിക്കുന്നനായി നാം ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. രണ്ടുനേരവും കുളിയ്ക്കുക. കൈകാലുകളിലെ നഖം വൃത്തിയാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. എന്നിവയിലൂടെ നമുക്ക് ശുചിത്വം പാലിക്കാൻ കഴിയും. ലോകത്തെ കീഴടക്കിയ മഹാമാരിയായ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ എല്ലാവരും വീടുകളിൽ കഴിയണം. പുറത്തു പോയിട്ട് വന്നാൽ കൈകൾ സോപ്പിട്ടു നന്നായി കഴുകണം. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ മാസ്ക് ധരിക്കണം. അതുകൂടാതെ വ്യക്തിശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം.ഇത്തരത്തിൽ നമുക്ക് കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ സാധിക്കും ശുചിത്വശീലങ്ങൾ വളർത്തിയെടുത്തു കൊണ്ട് ഇത്തരത്തിലുള്ള രോഗങ്ങളെ തടഞ്ഞു നിർത്തി നമ്മുടെ ശരീരത്തെ നമുക്ക് ആരോഗ്യമുള്ളതാക്കി തീർക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ