ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/നാടിന്റെ നന്മയ്കായി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ നന്മയ്ക്കായി

പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ,
ഒഴിവാക്കിടാം സ്നേഹ സന്ദർശനം,
ഹസ്തദാനവും, പരിഹാസരൂപേണ,
കരുതൽ ഇല്ലാതെ നടക്കുന്ന സോദരരെ,
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെ തന്നെയാണ്,
ഏഴു നിറമുള്ള മഴവില്ല് കാണേണ്ടേ
ഏഴാഴികളും കാണണ്ടേ
മലകളും, പുഴകളും, അരുവികളും
കാണണ്ടേ എൻ വഴികൾ തടയാതെ
 മാറു അകൽച്ചയും, ശുചിത്വവും
പാലിക്കൂ, നിന്നിൽ ആയാൽ ഞാൻ
 പെറ്റ് പെരുകും കട്ടായം.
നിൻ ശ്വാസ നിശ്വാസ മില്ലെങ്കിൽ
 ഞാൻ വെറും ഒരു അണു മാത്രം
സൂര്യനും, ചന്ദ്രനും കൺനിറയെ
കാണാൻ ജാഗ്രത യോടെ ശുചിത്വ
ബോധത്തോടെ, മുന്നേറാം സംരക്ഷിക്കാം.
ഭയക്കാതെ ജാഗ്രതയോടെ, നാളുകൾ നാടിന്റെ
നന്മയ്ക്കായി, പൊരുതീടാം കൂട്
 

ഫാത്തിമത്തുൽ സജ
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത