ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ഭീകര കൊറോണയും സുന്ദര കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകര കൊറോണയും സുന്ദര കേരളവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകര കൊറോണയും സുന്ദര കേരളവും

ഭാരതക്കരയിൽ വന്ന് കൊലയാളിയായിതീർന്ന
കൊറോണവൈറസിന്ന് ഭീതിപരത്തി....
വ്യാപാരികളുടെയും വ്യവസായികളുടെയും
കഞ്ഞിയിലിന്നിവൻ ഭിഷണിയായേ...
കലയും കാവ്യവും കൊറോണയുടെ
തീച്ചൂളയിൽപെട്ടുഴലുമ്പോൾ
മിടുക്കരെന്ന് മേനികാട്ടുന്ന
മനുഷ്യർ പകച്ചിടുന്നു.
കേരളത്തിലും വന്ന് ആശങ്കാഭരിതരാക്കി
ചങ്ങലയിലാക്കിയല്ലോ കൊറോണവൈറസ്
ഭയരഹിതമനസ്സാലേ ഒത്തൊരുമിച്ച കരത്താലേ
മലയാളി നമ്മളിന്ന് മുന്നേറുന്നു
ഇരട്ട പ്രളയവും നിപ്പയും വന്നല്ലോ
എന്നിട്ട് നമ്മളിന്ന് മുന്നേറുന്നു
നമ്മെ നയിക്കുന്ന സർക്കാരിൻ നിർദ്ദേശതത്വങ്ങൾ
പാലിച്ചും മാനിച്ചും ഇതിനെയും നമുക്ക്
തോൽപ്പിച്ചീടാം
തോളോടുതോൾ ചേർന്ന് നിന്നീ മഹാമാരിയെ
തോൽപ്പിച്ചീടാം.

അജ്ന
7 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത