(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂതം
കൊറോണ എന്നൊരു കാണാ ഭൂതം
പരീക്ഷയില്ലാ കാലമതാക്കി
സന്തോഷത്താൽ തുള്ളിച്ചാടാൻ
പുറത്തിറങ്ങും നേരം നോക്കി
തുറിച്ചു നോക്കി അച്ഛൻ എന്നെ
എടുത്തിരുത്തി വീട്ടിനുള്ളിൽ
തരിച്ചിരുന്ന ഏച്ചിയും ഞാനും
അടുത്തറിഞ്ഞു കഥകളും കവിതയും
വർണ്ണങ്ങളുടെ ചിത്രം വരയും
കൊറോണ ഭൂതം പോകും വരെയും
ശുചിത്വമോടെ വീട്ടിലിരിക്കാം
ലോകം നമ്മുടെ മുറിയിലൊതുക്കാം.