Schoolwiki സംരംഭത്തിൽ നിന്ന്
അകലം അരികെ
സഹോദരന്മാരായ ജേക്കബും ജോണും പതിനെട്ട് വർഷമായി
ദുബെെലാണ് . സഞ്ചാരപ്രിയരായ അവർ
വെെകുന്നേരങ്ങളിൽ പാർക്കിലും ബീച്ചിലുമായി സമയം
ചിലവഴിക്കുക പതിവാണ് . അൻപത്തിമൂന്ന് വയസുള്ള
ജേക്കബ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല . ജോണിന് നാൽ
പ്പത്തിയേഴ് വയസാണ് . ഭാര്യയും മക്കളും നാട്ടിലാണ് .
ഇളയമകന് രണ്ടുവയസേ ആയിട്ടുള്ളു.
ഒരു വർഷത്തിന് ശേഷം തിങ്കളാഴ്ച്ച നാട്ടിലേക്ക
മടങ്ങാനിരിക്കയാണ് രണ്ടുപേരും .ആയിടയ്ക്കാണ് ജേക്കബിന്
നല്ല പനിയും ചുമയും കാണുന്നത് . അറിഞ്ഞയുടനെ ജോൺ
ജേക്കബിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
അവിടെയുള്ള ഡോക്ടർ സാധാരണ വെെറൽ ഫീവറിനുള്ള
മരുന്ന് കൊടുത്ത് അവരെ പറഞ്ഞയച്ചു .ദിവസം
കഴിയുന്തോറും ജേക്കബിന്റെ പനി കൂടുകയല്ലാതെ കുറഞ്ഞില്ല .
കൂടാതെ ശ്വാസതടസവും കണ്ടുതുടങ്ങി . അവർ വീണ്ടും<
ആശുപത്രിയെ സമീപിച്ചു . കുറച്ചുദിവസത്തിനകം
ജേക്കബിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു . രണ്ട്
ദിവസത്തിനകം ജേക്കബ് മരിച്ചു.
പിറ്റെദിവസം തന്നെ ജോൺ നാട്ടിലേക്ക്
തിരിച്ചു . തനിക്ക് കൊവിഡ് ബാധ ഉണ്ടാകുമെന്ന് ജോണിന്
ഉറപ്പായിരുന്നു . അതുകൊണ്ടുതന്നെ നാട്ടിലേക്ക് പരമാവധി
സമ്പർക്കം കുറച്ച്, താൻ ഇടപെട്ട ആൾക്കാരുടെ വിവരങ്ങൾ
കുറിച്ചുവെച്ചാണ് ജോൺ മടങ്ങിയത് . വീട്ടിലുളള ഭാര്യയോടും
മക്കളോടും വീട്ടിൽ നിന്നും മാറിനിൽക്കാൻ ജോൺ
ആവശ്യപ്പെട്ടിരുന്നു . ആദ്യം സമ്മതിച്ചില്ലെങ്കിലും ജോണിന്റെനിർബന്ധപ്രകാരം ഭാര്യ തന്റെ വീട്ടിലേക്ക് മക്കളെയും കൂട്ടി
താമസം മാറി . അങ്ങനെ ജോൺ പതിനാല് ദിവസത്തെ
ക്വാറന്റെെനിൽ സ്വയം പ്രവേശിച്ചു . എട്ടാം ദിവസം
ജോണിന് കോവിഡ് ബാധ സ്ഥിരീകരിച്ചു . പതിമൂന്നാം
ദിവസം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്ന്
രോഗമുക്തനായി ജോൺ പുറത്തിറങ്ങി . രോഗമുക്തനായ
ജോൺ തന്റെ ഭാര്യയോട്
പറഞ്ഞു :”അന്ന്അകന്നിരുന്നില്ലായിരുന്നെങ്കിൽ ഇന്ന്
അടുത്തിരിക്കാനാകുമായിരുന്നില്ല" .
{{BoxBottom1
|
പേര്= ദേവാംഗന .ടി .പി .വി
|
ക്ലാസ്സ്= 9C
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ജി.എച്ച്. എസ്സ് .മൊറാഴ,
|
സ്കൂൾ കോഡ്= 13081
|
ഉപജില്ല= തളിപ്പറമ്പ് സൗത്ത്
|
ജില്ല= കണ്ണൂർ
|
തരം= കഥ
|
color= 5
|