നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ രോഗമുക്തി

22:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമുക്തി


ശുചിത്വം ഇല്ലായ്‌മയാണ് ഇന്നു നാം നേരിടുന്ന രോഗപ്രശ്‌നങ്ങൾക്ക് കാരണം. ശുചിത്വം മനുഷ്യന്റെ ആരോഗ്യനിയന്ത്രണത്തിന്റെ ഒരു മുഖ്യഘടകം തന്നെയാണ് .വ്യക്തിശുചിത്വത്തിലൂടെ അണുക്കൾ നമ്മുടെ ഉളളിൽ പ്രവേശിക്കുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.ഇന്ന് ലോകം നേരിടുന്ന മഹാവിപത്തായ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മറ്റുളളവരുമായുളള സമ്പർക്കം ഒഴിവാക്കി സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനോടൊപ്പം വ്യക്തിശുചിത്വം നിർബന്ധമാണ്. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ദിവസവും കുളിക്കുക,കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, കണ്ണിലും, മുഖത്തും ഇടക്കിടെ സപ്ർശിക്കാതിരിക്കുക, ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ ടൗവൽ ഉപയോഗിച്ച് വായും മൂക്കും പൊത്തി പിടിക്കുക എന്നിവ രോഗവ്യാപനത്തെ തടയാൻ സഹായിക്കുന്നു.
ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയ സമൂഹം ഒരുപടി മുന്നോട്ടാണ് .അതു കൊണ്ട് തന്നെ കോവിഡിനെ നേരിടാൻ നമുക്ക് ഒരുപരിധി വരെ സാധിക്കുന്നുണ്ട്. ശുചിത്വമുളള സമൂഹം എന്നും ആരോഗ്യമുളള സമൂഹമായി മാറുന്നു .ഇന്നു മനുഷ്യർ ആർഭാടപൂർണമായ ജീവിതരീതിയിലേക്ക് വഴുതി വീഴുമ്പോൾ ചിലരെങ്കിലും വ്യക്തിശുചിത്വം പാലിക്കാൻ മറന്നിരിക്കുന്നു. നഗ്നനനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു ചെറിയ വൈറസിന് മനുഷ്യസമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ സാധിച്ചുവെങ്കിൽ അത് മനുഷ്യന്റെ പ്രവർത്തിയുടെ ഫലമാണ്. ഇന്നു നാം ഈ പ്രതിസന്ധിയിൽ ചില വിലപ്പെട്ട പാഠങ്ങൾ പഠിച്ചു കഴിഞ്ഞു. മനുഷ്യന്റെ പ്രകൃതിയോടുള്ള ഹീനമായ പ്രവർത്തികൾ കുറഞ്ഞത് മൂലം പ്രകൃതി പതിയെ ശുചിയായി വരുന്നു. ശുചിത്വം പാലിക്കുന്നതിലൂടെ നമ്മൾ മഹാമാരിയിൽ നിന്നും മുക്തി നേടും


പുണ്യ പി നായ‍ർ
10 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം