ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാട്ടുതീ പോലിന്ന് ശക്തിയാർജ്ജിച്ചു പടർന്നു പിടിക്കുന്നീ മഹാമാരി, കാലന്റെ കരാളമാം കയറിനപ്പുറം - മൃത്യുവിൻ ഭയാനക ഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്നു മനുഷ്യക്കോലങ്ങൾ. നാം ചെയ്തുകൂട്ടും നീചപ്രവർത്തികൾക്ക്, മറുപടിയന്ന് പ്രളയമുഖമെങ്കിൽ : ഭീകരമാം വൈറസ്തൻ രൂപമിന്ന്, ജഗദീശ്വര സൃഷ്ടി നിസംശയം! ദിനങ്ങൾ ഭീതിയോടെ കഴിക്കുന്നു നാം, പാറിപ്പറക്കാതെ ഭയന്നൊളിച്ചീടുന്നു. വിഹഗങ്ങൾ മന്ദമാരുതൻ പ്രകൃതിയൊന്നാകെ ഈ പനിനീർപുഷ്പത്തെ തഴുകാൻ മറക്കുന്നു ! ഇക്കൊടും വ്യാധിതൻ നുകം പേറി ഞെരിഞ്ഞമർന്നീടുന്നു ലോകം, കീഴടക്കാം നമുക്കൊരുമിച്ചീ നോവിനെ, ഐക്യത്തിൻ ശക്തിയാൽ : 'വണങ്ങാം പ്രപഞ്ചത്തെ'.