ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss29007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നേരിടുന്ന വെല്ലുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ
        ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്ന് തന്നെ ഇതിന് കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ  ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവികഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയുടെ താളംതെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ചുംഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുംനമുക്ക് മനസ്സിലാക്കാം 
     ജീവിയ  ഘടകങ്ങളും അജീവിയ ഘടകങ്ങൾ നിലനിൽക്കുന്ന ചുററുപാടുമാണല്ലോപരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിൻറെ സ്വഭാവസവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു  ജീവിയ  ഘടകങ്ങളും പ്രക്ര്തിയംതമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം ജീവികൾ തമ്മിലുള്ള ബന്ധവും അവക്ക് അജീവിയ ഘടകങ്ങളും ആയുള്ള ബന്ധവും പരിസ്ഥിതി സ്വാധീനിക്കുന്ന ഘടകങ്ങളത്രേ. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും  സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളുംചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്ന് പറയാം 
എലാന്റ കാതറിൻ
5 ജി വി എച്ച് എസ് എസ് തട്ടക്കുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം