എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
വ്യക്തി ശുചിത്വവും. പരിസര ശുചിത്വവും
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും ആരോഗ്യ പൂർണ്ണമായ ആയുസ്സാണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്.'രോഗമില്ലാത്ത അവസ്ഥ, ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് വ്യക്തിഗുചിത്വവും പരിസര ശുചിത്വവുമാണ്. ഒരു വ്യക്തിക്ക്, വീട്, പരിസരം, നാട് എന്നിങ്ങനെ ശുചീകരണ മേഖലകൾ വിപുലമാണ്. വ്യക്തി ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ 'മെച്ചമാണെന്നു പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവിടെയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലുമാണ്. "ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥലങ്ങൾ .വിദേശ രാജ്യങ്ങളിൽ എത്തിയാൽ അവിടത്തെ നിയമം അനുസരിച്ച് ശുചിത്വം പാലിച്ച് ജീവിക്കുകയും ചെയ്യും. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി വോnങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.ജനങ്ങളിൽ ശുചിത്വബോധവും പൗരബോധവും ഒരു പോലെ ഉണ്ടാകേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ