പിറന്നന്നു ഞാനീ സുന്ദരമാം ഭൂമിയിൽ
കണ്ടു ഞാൻ പ്രകൃതി തൻ വർണങ്ങൾ ഏറെ നാൾ
അഴകോലും മരങ്ങളും പൂക്കളും പുഴകളും
ഓർമയിലെവിടെയോ
നൽകുന്നു മാധുര്യം..
തിരക്കേറും നഗരത്തിൻ ജാലകത്തിലൂടെ സൂര്യരശ്മികൾ ആഞ്ഞു തറക്കവേ ...
ഉണരുന്നു തളർന്ന പ്രഭാതത്തെ നോക്കി ഞാൻ മാലിന്യത്താൽ നിറച്ചൊരു ഭൂമിയിൽ
എവിടെ എന്നിളം തെന്നലിൻ മാധുര്യം?
എവിടെയെൻ പനിനീർ പൂക്കൾ തൻ സുഗന്ധം?
മലയില്ല മഴയില്ല മണ്ണിൻ മണമില്ല അകലെ മറഞ്ഞു പോയി കിളികൾ തൻ കളമൊഴികളും ...
തിരയുന്നു എൻ മനം നെൽവയലോരം
പടു കൂറ്റൻ കെട്ടിടം
കുഴലൂതി നിൽക്കവേ..
നിറയുന്നു വാനിൽ
പുക തൻ അധികാരം
വിഷമയ ജലയത്തിൽ
ഒടുങ്ങി മീനുകളും ...
ഓർക്കുന്നു ഞാനാ കാറ്റിൻ തലോടലും
കാക്കണം പാരിനെ
നമ്മൾ തൻ അമ്മയായ് ... പുനർജന്മ മേകണം
നമ്മുടെ നാളേക്കായ്....