സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ദുർവിധി

Schoolwiki സംരംഭത്തിൽ നിന്ന്
ദുർവിധി

 
പിറന്നന്നു ഞാനീ സുന്ദരമാം ഭൂമിയിൽ
കണ്ടു ഞാൻ പ്രകൃതി തൻ വർണങ്ങൾ ഏറെ നാൾ
അഴകോലും മരങ്ങളും പൂക്കളും പുഴകളും
ഓർമയിലെവിടെയോ
നൽകുന്നു മാധുര്യം..

തിരക്കേറും നഗരത്തിൻ ജാലകത്തിലൂടെ സൂര്യരശ്മികൾ ആഞ്ഞു തറക്കവേ ...
ഉണരുന്നു തളർന്ന പ്രഭാതത്തെ നോക്കി ഞാൻ മാലിന്യത്താൽ നിറച്ചൊരു ഭൂമിയിൽ
എവിടെ എന്നിളം തെന്നലിൻ മാധുര്യം?
എവിടെയെൻ പനിനീർ പൂക്കൾ തൻ സുഗന്ധം?
മലയില്ല മഴയില്ല മണ്ണിൻ മണമില്ല അകലെ മറഞ്ഞു പോയി കിളികൾ തൻ കളമൊഴികളും ...
തിരയുന്നു എൻ മനം നെൽവയലോരം
പടു കൂറ്റൻ കെട്ടിടം
കുഴലൂതി നിൽക്കവേ..
നിറയുന്നു വാനിൽ
പുക തൻ അധികാരം
വിഷമയ ജലയത്തിൽ
ഒടുങ്ങി മീനുകളും ...
ഓർക്കുന്നു ഞാനാ കാറ്റിൻ തലോടലും
കാക്കണം പാരിനെ
നമ്മൾ തൻ അമ്മയായ് ... പുനർജന്മ മേകണം
നമ്മുടെ നാളേക്കായ്....


അനഘ . പി.ബി
10 A സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത