ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/സ്‌നേഹിക്കൂ പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്‌നേഹിക്കൂ പരിസ്ഥിതിയെ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്‌നേഹിക്കൂ പരിസ്ഥിതിയെ

ഓർക്കുക മനുഷ്യാ.... നീ ഓർത്തീടുക കാവലാവുക ഈ പരിസ്ഥിതിക്ക്
നിത്യവും നീ ഉണർത്തുന്ന ചിന്തയാൽ അറുക്കുന്നു ഭൂമിതൻ നാമ്പുകളെ....
പ്രകൃതി തൻ നാമ്പുകളോരോന്നും നിങ്ങൾക്ക് വെറുമൊരു കാഴ്ചകൾ മാത്രമല്ലോ
നികത്തുന്നു വയലുകൾ, മുറിക്കുന്നു ജീവനാം വൃക്ഷങ്ങൾ....
ഉയർത്തുന്നു സൗധങ്ങൾ, മാലിന്യവും നിന്നുടെ സ്വാർത്ഥത മാത്രമല്ലോ...
ഓർക്കുക മനുഷ്യാ... നീ ഓർത്തീടുക, കാവലാവുക ഈ പരിസ്ഥിക്ക്..
കുളിരുന്ന അരുവികൾ മായുന്നുവോ ഈ കരയുന്ന രാപ്പാടി കേണീടുന്നു...
തകർക്കരുതേ ഈ പരിസ്ഥിതിയെ, സ്‌നേഹിക്കു നന്മതൻ നാമ്പുകളെ...
മുളച്ചിടും നന്മതൻ വിത്തുകളോരോന്നും ഭൂമിയിൽ....
ഓർക്കുക മനുഷ്യാ.... നീ ഓർത്തീടുക കാവലാവുക ഈ പരിസ്ഥിതിക്ക്.......

അനന്തു എം ഡി
9 ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍കൂൾ പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത