Stalbertslps/പരിസരശുചിത്വം
പരിസരശുചിത്വം
നമ്മുടെ പരിസരത്തിൽ ധാരാളം ചപ്പും ചവറും കാണുന്നില്ലേ. അതാണ് പരിസരത്തെ മലിനമാക്കുന്നത്. മനുഷ്യർ തന്നെ ആണ് ഇതിനൊക്കെ കാരണം. നമ്മുടെ വീട്ടിൽ ഉപയോഗിച്ചു കളയുന്ന കുപ്പികൾ പ്ലാസ്റ്റിക്കുകൾ മറ്റു മാലിന്യങ്ങൾ വഴികളിലും വിളകളിലും ഇടാതെ അവയെ വൃത്തിയാക്കി വീടുകളിൽ ശേഖരിക്കാൻ വരുന്നവരെ ഏൽപ്പിക്കുകവഴി ഒരു പരിധിവരെ നമുക്ക് മാലിന്യകൂമ്പാരത്തെ ഒഴിവാക്കാം. വീട്ടിൽ പച്ചക്കറികളുടെയും ആഹാരസാധനങ്ങളുടെയും അവശിഷ്ട്ടങ്ങൾ വീടിനടുത്തു ഒരു കമ്പോസ്റ്റ് കുഴിയെടുത്തു നിക്ഷേപിച്ചാൽ പല ശുദ്രജീവികൾ മൂലമുണ്ടാകുന്ന രോഖങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. പിൽക്കാലത്തു കൃഷിയ്ക്ക് വളമായിട്ടും ഇത് ഉപയോഗിക്കാം. വെള്ളം കെട്ടിനിൽക്കാനുള്ള അവസരം ഇല്ലാതായാൽ കൊതുകുകൾ വഴി ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാം. വാഹനങ്ങളുടെ പുക ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു ദോഷമാണ്. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം കൂടിവരുന്നു. ഒരു വീട്ടിൽ തന്നെ ഓരോരുത്തർക്കും ഓരോ വാഹനം ഉള്ള അവസ്ഥയാണ് ഇപ്പൊ ഉള്ളത്. വാഹനങ്ങളുടെ പുക അന്തരീക്ഷത്തിലുള്ള ഓസോൺ പാളിയ്ക്ക് വിള്ളൽ ഉണ്ടാക്കുന്നു. ഇത് ഭൂമിയിൽ ചൂട് കൂട്ടുന്നു. ആയതിനാൽ മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ