ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വബോധം നല്ലതിന്
ശുചിത്വബോധം നല്ലതിന്
ഒരിടത്ത് രണ്ട് വീട്ടുകാർ അടുത്തടുത്ത് താമസിച്ചിരുന്നു. അതിലൊരു വീട്ടുകാർ ശുചിത്വ ബോധമുള്ളവർ ആയിരുന്നു. അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ആയിരുന്നു അവർ. വ്യക്തിശുചിത്വവും പാലിച്ചിരുന്നു. അതിനാൽ, ആ വീട്ടിൽ പകർച്ചവ്യാധികൾ, മറ്റു രോഗങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ വളരെ സന്തോഷത്തോടെ ജീവിച്ചു പോന്നത്. എന്നാൽ, അതിനടുത്ത് താമസിച്ചിരുന്ന വീട്ടുകാർ ശുചിത്വ ബോധമുള്ളവർ ആയിരുന്നില്ല. അവരുടെ വീടും പരിസരവും വൃത്തിഹീനം ആയിരുന്നു. അവർ വ്യക്തിശുചിത്വം പാലിച്ചിരുന്നില്ല. അതുകൊണ്ട് അവർക്ക് എന്നും പനിയും പകർച്ചവ്യാധികളും മറ്റു രോഗങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് അവർക്ക് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ അടുത്ത വീട്ടുകാർ അവിടെ വരികയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത്, വ്യക്തി ശുചിത്വം പാലിക്കേണ്ടത് ആവശ്യകത പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അത് ബോധ്യപ്പെട്ട അവർ അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തു. അപ്പോൾ അവരുടെ വീട്ടിൽ നിന്നും പകർച്ചവ്യാധികളും രോഗങ്ങളും മാറി. അവർ ആരോഗ്യവാന്മാരായി ജോലിക്ക് പോകാൻ തുടങ്ങി. അവരുടെ ജീവിതം സന്തോഷകരമായി. സാമ്പത്തികമായി ഉയർന്നു. അപ്പോൾ അവർക്ക് മനസ്സിലായി, മറ്റുള്ളവരിലേക്ക് പകർന്നു നൽകി കൊടുക്കുകയും ചെയ്തു. നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒപ്പം നമ്മളും ശുചിത്വത്തോടെ ജീവിക്കുകയും ചെയ്തു സങ്കീർണമായ പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷപ്പെടുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യാം. അങ്ങനെ സന്തോഷകരമായ ഒരു ലോകത്തെ വാർത്തെടുക്കാൻ കഴിയട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കടുത്തുരുത്തി ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ