(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നു
കൊറോണ വന്നൂ കൊറോണ വന്നൂ
ലോകത്താകെ കൊറോണ വന്നൂ
ചൈനയാണ് ജന്മനാട്
കൊറോണയുടെ ജന്മനാട്
കൊറോണയെന്നാൽ ഭീതി പരത്തും
ഭീമൻ വൈറസാണിത്
മാറുന്നുമില്ല മന്ത്രവുമില്ല
ജനങ്ങളാകെ ഭീതിയിലായി
സോപ്പും വെള്ളവുമുപയോഗിച്ചു
കൈകൾ നന്നായി കഴുകീടേണം
വണ്ടിയുമില്ല കടകളുമില്ല
ജോലിയുമില്ല കൂലിയുമില്ല
വീടിനുള്ളിൽ മുഷിഞ്ഞിരുന്ന്
വളഞ്ഞു പോയി ജനങ്ങളാകെ
പനിയും ചുമയും വന്നാൽ പിന്നെ
നിരീക്ഷണത്തിൽ വയ്ക്കും
ഇതെന്ന് മാറും കൊറോണയെന്ന
പേടിപ്പെടുത്തും മഹാവിപത്ത്
പഴയതു പോലെ ഇനിയൊരു നാൾ
വരാൻ നമ്മൾ പ്രാർത്ഥിച്ചീടേണം
നല്ലൊരു നാളെക്കായി ഇനി നമ്മൾ
കൈകോർത്തീടാം ഒന്നിച്ചായ്
ദിയ രതീഷ്
1 സി നടുവിൽ എൽ പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത