ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/ കേരളം ലോകത്തിന് മാതൃക

21:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളം ലോകത്തിന് മാതൃക | color=5 }} <p>ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം ലോകത്തിന് മാതൃക

ലോകത്തിലെ വൻകിട രാജ്യങ്ങളിലൊന്നായ ചൈനയിൽ ഉദ്ഭവിച്ച കൊറോണ എന്ന പകർച്ചവ്യാധി ലോകത്താകമാനം വിപത്ത് ആവുകയാണ്. കേരളവും അതിനെ നേരിടുകയാണ്. എല്ലാ ജില്ലകളിലും ഇന്ന് രോഗം പിടിപെട്ടിരിക്കുന്നു.നമുക്കു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസുകാരും ഗവൺമെന്റും തന്നെയാണ് ഇന്ന് ജനങ്ങളുടെ ദൈവം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം ഒരു കൊച്ചു സ്ഥലമാണ്. വിദേശങ്ങളിൽ പണം കൊടുത്താൽ മാത്രം ലഭിക്കുന്ന ചികിത്സ നമ്മുടെ കേരളത്തിൽ സർക്കാർ ചെലവിൽ സൗജന്യമായാണ് നടത്തുന്നത്. ഇന്ന് ലോകത്തിൽ തന്നെ മരണ നിരക്കും രോഗബാധിതരുടെ എണ്ണവും ഏറ്റവും കുറവ് കേരളത്തിലാണ്. രോഗവ്യാപനം തടയാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും സർക്കാർ സ്വീകരിച്ചു. എല്ലാ ജില്ലകളും അടച്ചുപൂട്ടിയതിനാൽ ജനങ്ങൾ പൊതുവേ സുരക്ഷിതരാണ്.വീട്ടിലിരുന്ന് മുടങ്ങാതെ വായനയും ഓൺലൈൻ പഠനങ്ങളും പരിശീലിച്ച് മുന്നേറുകയാണ് വിദ്യാർത്ഥികൾ. പട്ടിണിപ്പാവങ്ങളെ പരിചരിക്കാൻ കമ്മ്യൂണിറ്റി കിച്ചണുകളും ആരംഭിച്ചിരിക്കുന്നു.

നമ്മുടെ മേൽ ഇത്രയും കരുതലുള്ള കേരള ഗവൺമെൻറ് തന്നെയാണ് ആദരിക്കപ്പെടേണ്ടത്.ആരോഗ്യമേഖലയിൽ മുന്നിൽനിൽക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ മഹാമാരിയിൽ വീണു കൊണ്ടിരിക്കുമ്പോഴും ഈ കൊച്ചു കേരളം തോൽക്കാതെ നിൽക്കുകയാണ്. എല്ലാ പിന്തുണയുമായി കേന്ദ്രസർക്കാരും കൂടെയുണ്ട്. പ്രതിരോധനടപടികൾ വളരെ നേരത്തെ ആരംഭിക്കുകയും ജനങ്ങൾ നിർദ്ദേശങ്ങൾ അതേപടി പാലിക്കുകയും ചെയ്തു. ഇതുതന്നെയാണ് കേരളത്തിന് മാതൃക സ്ഥാനം കിട്ടാൻ കാരണമായത്.

കൃഷ്ണജ വി ആർ
9 A ജി എച്ച് എച്ച് എസ് പുതിയകാവ്
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം