മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

വൃത്തിയാണ് ശക്തി

ഒരിക്കൽ അമ്മുവിന് അവളുടെ അമ്മാവൻ ഒരു പുത്തനുടുപ്പ് സമ്മാനമായി കൊടുത്തു .അവൾക്ക് വളരെ സന്തോഷമായി. അവൾ സ്കൂളിൽ ആ ഉടുപ്പിട്ടു പോയി. കുട്ടികൾ അവളുടെ വെള്ള നിറമുള്ള ഉടുപ്പിനെ പറ്റി വർണ്ണിക്കാൻ തുടങ്ങി. സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവൾ ആ ഉടുപ്പ് അഴിച്ചില്ല. അമ്മ പറഞ്ഞു ,അമ്മമ്മ പറഞ്ഞു, അവൾ അനുസരിച്ചില്ല.അവൾ ആ പുത്തനുടുപ്പിട്ടു തന്നെ കളിച്ചു .അവളുടെ ഉടുപ്പിലാകെ ചളിയായി. എന്നിട്ടും അവൾ ഉടുപ്പ് മാറ്റിയില്ല. രാത്രിയായി അമ്മ പറഞ്ഞു ‘മോളെ ഉടുപ്പഴിക്കു എന്നിട്ട് കുളിച്ചു വരു ,ഭക്ഷണം കഴിക്കാം “അവൾ എന്നിട്ടും അമ്മ പറഞ്ഞത് കേട്ടില്ല. അവൾ ഭക്ഷണം കഴിച്ചു .കുളിക്കാതെ ഉടുപ്പിട്ട് തന്നെ ഉറങ്ങി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. അവളുടെ ശരീരമാകെ ചൊറിയാൻ തുടങ്ങി. അവൾ അമ്മയുടെ അടുത്തേക്ക് പോയി. അവളുടെ ഉടുപ്പിൽ ഈച്ചയും കൊതുകും പൊതിയാൻ തുടങ്ങി .അവളുടെ അമ്മ പറഞ്ഞു “മോളെ ഇത് കണ്ടില്ലേ നിനക്ക് ചുറ്റും കൊതുകും ഈച്ചയും വട്ടമിട്ടു പറക്കുന്നു ,വൃത്തിയില്ലാത്ത സ്ഥലത്താണ് ഇത്തരം ജീവികളെ കാണുക.ഇവ നമുക്ക് പലതരം രോഗങ്ങൾ പരത്തും . അമ്മുവിന് അമ്മ പറഞ്ഞത് മനസ്സിലായി . അങ്ങനെ അന്നു മുതൽ അവൾ അമ്മ പറഞ്ഞത്‌ അനുസരിച്ച് വൃത്തിയോടെ നടക്കാൻ തുടങ്ങി.

ധ്യാൻ മാനിഷ്
മൂന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ