ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും ചൂണ്ടൽ കൊക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പുക്കുട്ടനും ചൂണ്ടൽ കൊക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുക്കുട്ടനും ചൂണ്ടൽ കൊക്കയും

അപ്പുക്കുട്ടാ കുട്ടികുറുമ്പാ
എങ്ങോട്ടാടാ ഓടുന്നേ
തൊപ്പികുടയും ചൂടിവരുന്നൊരു
മുത്തശ്ശിയോടായ് അവനുരുവിട്ടു.
മൊട്ട കുന്നിലെ പാറമടയിൽ
 കൊമ്പൻ മീനുകളുണ്ടത്രെ.
കാത്തിരുന്നോ കൊമ്പൻമീനിനെ
ചൂണ്ടകൊക്കയിൽ ഞാൻ കോർത്തീടും
പാറമടയിലേക്കൊറ്റക്കൊന്നും
 പോവല്ലേ നീ കുട്ടപ്പാ.
കുന്നിനെ മാന്തി മടയാക്കീട്ട്
കാശും കൊണ്ട് പോയില്ലേ
കല്ലുകൾ ലോറികൾ കൊണ്ടോയിട്ട്
കുന്നിൻ ഭംഗികൾ പോയില്ലേ...

 

അബ്ദുൾ അസീസ്
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത