ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ പ്രകൃതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സ്നേഹം | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സ്നേഹം

പ്രകൃതി സ്നേഹം എന്ന് ചിന്തിക്കുമ്പോൾ ഏതൊരു മനുഷ്യൻറെ മനസ്സിലും കടന്നുവരുന്നത് എന്താണ്? അതെ കൂട്ടുകാരെ, ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി നമുക്ക് എല്ലാം ആണ്. നമുക്കു ചുറ്റും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിഭവങ്ങളുടെ ആകെ തുകയാണ് പ്രകൃതി. പ്രകൃതിയോട് ഒരു ആത്മബന്ധം ഉണ്ടായാൽ മാത്രമേ നമുക്ക് നമ്മുടെപ്രകൃതിയെ സംരക്ഷിക്കാനാകു. ഒരിക്കൽ മഹാത്മാഗാന്ധി ഇങ്ങനെ പറയുകയുണ്ടായി. നിന്നിലും നിൻറെ ചുറ്റിലും ഈശ്വരൻ ഉണ്ട്. ചുറ്റിലും എന്ന് സൂചിപ്പിക്കുന്നത് നമ്മുടെ പരിസ്
ഥിതിയാണ്. വായു, വെള്ളം, മണ്ണ് ഹരിതകമായ സസ്യജന്തുജാലങ്ങൾ എന്നിങ്ങനെ ആവരണം ചെയ്യപ്പെട്ടുകിടക്കുന്നു നമ്മുടെ ഭുമി. നമ്മുടെ മാതാവിനെയും പിതാവിനെയും, ഗുരുക്കൻമാരെയും സ്നേഹിക്കുന്നു. എന്നാൽ കൂട്ടുകാരെ എന്തിനാ അവരെ നാം സ്നേഹിക്കുന്നത്? നമ്മെ സംരക്ഷിക്കുകയും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നതുകൊണ്ടും നമ്മൾ അവരെ സ്നേഹിക്കുന്നു. എന്നാൽ നമ്മുടെ പ്രകൃതിയെ നമ്മൾ എത്രമാത്രം സ്നേഹിക്കേണ്ടിവരും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. കൂട്ടുകാരെ ,വായുവില്ലാതെ നമുക്ക് ഒരു നിമിഷം ജീവിക്കാൻ സാധിക്കുമോ? പുഴകളും, തോടുകളും, നദികളും സസ്യങ്ങളും മരങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നമ്മുടെ ഭൂമിയെ മനുഷ്യൻ അറിഞ്ഞും അറിയാതെയും നശിപ്പിക്കുന്നു. പ്ളാസ്റ്റിക് വലിച്ചെറിഞ്ഞ് മണ്ണിൻറെ വായുസഞ്ചാരം കുറ‍ഞ്ഞ് എല്ലാം നശിക്കുന്നു. മണ്ണിലെ സൂക്ഷ്മജീവികൾ നശിക്കുന്നു. കാടും മേടും പുഴകളും നശിക്കുന്നു. പക്ഷിമൃഗാദികൾ നശിക്കുന്നു.കൃഷികൾ നശിക്കുന്നു എല്ലാവരും പറയും മരം ഒരു വരം .എന്നാൽ പത്ത് പുത്രൻമാർക്ക് സമമായ ഒന്നാണ് ഒരു മരം. അത് പണത്തിനുവേണ്ടി വെട്ടി എറിയുന്നു. നമ്മുടെ പരിസ്ഥിതിയെ കച്ചവടത്തിനു ഉപയോഗിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ ആയിരിക്കും നമ്മുടെ ആയുസ്സ് .വേണ്ടാത്ത വസ്തുക്കൾ വലിച്ചെറിഞ്ഞ് മലിനമാകുന്ന നമ്മുടെ പ്രകൃതി നമുക്ക് തരുന്നത് മാറാരോഗങ്ങളും പലവിധമായ അസുഖങ്ങളും ആണ്. നമ്മുടെ പ്രകൃതിക്ക് നേരെ വരുന്ന അതിക്രമങ്ങളെ ഒന്നിച്ചു നിന്ന് പൊരുതാം. ഒരുമിച്ച് കൈകോർക്കാം.

                 

ലിയാ ജോസ്
3A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം