ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                            ലഹരി വിരുദ്ധ ക്ലബ്ബ്
                                                                               
                                                                         ഹെൽത്ത് ക്ലബ്ബ്  

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി സുജ റ്റി കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.

    ഹെൽത്ത്ക്ലബിന്റെ ആഭിമുഖ്യത്തിൽ ത്വക്ക് രോഗവിദക്തരുടെ ബോധവത്കര ക്ലാസ് നടത്തി.  കുട്ടികളെ ശരീരത്തിൽ തേമ്മൽ മറ്റു ത്വക്ക് രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധന നടത്തി
കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും കിളിമാനൂർ ബി ആർ സി യുടേം നേതൃത്വത്തിൽ u p വിഭാഗം പെൺകുട്ടികൾക്കായി 27.11.2019 കൗണ്സിലിംഗ് സംഘടിപ്പിച്ചപ്പോൾ