(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കൊറോണയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നിച്ച്
കൈകൾ നന്നായി സോപ്പിട്ടു കഴുകാം
തൂവാല കൊണ്ട് മുഖം മറയ്ക്കാം
കൂട്ടം കൂടി നിൽക്കരുത് ആരും
ആലിംഗനം നമുക്ക് വേണ്ട
ഇത്തിരി കാലം അകന്നിടാം നമുക്ക്
ഒത്തിരി കാലം ഒന്നിച്ചിരിക്കാൻ
ലോക്ക്ഡൗൺ പ്രഖ്യാപനം തുടർന്ന്
സ്കൂളുകളും കടകളും
ആരാധനാലയങ്ങൾ ഒക്കെയും അടച്ച്
ഈസ്റ്ററും ഇല്ല വിഷുവും ഇല്ല
ആഘോഷങ്ങളൊന്നുമില്ല
കടൽ കടന്നു പറക്കും വിമാനങ്ങളും ഇല്ല
ചീറിപ്പാഞ്ഞു പോകുന്ന തീവണ്ടിയും ഇല്ല
കരുതലും ജാഗ്രതയും മാത്രം
നമ്മുടെ ലോകം നിശബ്ദമാണിന്ന്
തുരത്താം നമുക്കിന്ന്
കൊറോണ എന്ന വൈറസിനെ