സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം      

ഒരു കുറുമണ്ണിൽ നട്ടുനനച്ചാൽ
    ഒരു മരമായിടും
ഒരു മരമൊരു വന്മരമായിത്തീർന്നാൽ
    ഭുമിതണുത്തീടും
ആ മരമരുളും തണലിലൊരായിര
     മാളുകളേന്തിടും
ഓമൽപറവകളായിരമായിര
     മാഗതമായ് പാടും
ആ മരമരുളും കുളിരിൽ ചെടികൾ
      ആകെ മറന്നാടും
കാറ്റും മഴയും വെയിലും മഞ്ഞും
       കൂട്ടി നുണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടു നനച്ചാൽ
       ഒരു മരമായിടും
ആ മരമൊരു വന്മരമായിത്തീർന്നാൽ
      അരുതരുതേ-
        വൻമരമിതിനെ
    വെട്ടി നശിപ്പിച്ചീടരുതേ.


റിസ്‌വാന എ എസ്
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത