ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42641 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആഘോഷം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഘോഷം

മാമ്പഴം നൽകുന്ന മാവുകളും
മാമ്പഴമൂറുന്ന പക്ഷികളും
മാവിൻചോട്ടിലെ കുട്ടികളും
മാറിമറിയുന്നൊരണ്ണാനും

എന്തുരസമാണീ മാമ്പഴക്കാലം
മലയാളനാടിന്റെ അഭിമാനം

കണിക്കൊന്നപൂക്കും വിഷുക്കാലവും
സന്തോഷമേറുമൊരോണനാളും
കാലങ്ങളേറെ കഴിഞ്ഞുപോയി
നമ്മൾ മരങ്ങൾ വെട്ടിടുന്നു

എങ്ങനെ വളരാനാണീ ചെടികൾ
ചെടിയില്ലാതെങ്ങനെ പൂപറിക്കും

ഇങ്ങനെയാണെങ്കിലോണനാളും
ആഘോഷിക്കുവാൻ കഴിയില്ലല്ലോ
ചെടികളില്ലെങ്കിൽ നമ്മളില്ല
നമ്മൾ ചെടിനട്ട് വളർത്തിടേണം

എങ്കിൽ നമുക്ക് ആഘോഷിക്കാം
പൂക്കളമിട്ട് സന്തോഷിക്കാം

അദീബ ഫർഹാന എസ്.
3 ബി. ജി. എൽ. പി. എസ്. പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത