കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14711 (സംവാദം | സംഭാവനകൾ) (' രോഗപ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                                    രോഗപ്രതിരോധം 

നമ്മുടെ നാട് ഒരു പാട് രോഗങ്ങളാൽ വലഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.ഇപ്പൊൾ കുറെയധികം രോഗങ്ങൾക് പ്രതിരോധ കുത്തിവെപ്പുകൾ ഉണ്ട്. ചിക്കൻപോസ് ,അഞ്ചംപനി ,പോളിയോ ,മുണ്ടിനീര് എന്നിവക്കെല്ലാം പ്രതിരോധ കുത്തിവെപ്പുകൾ ഉണ്ട്.

ഇതിനു പുറമെ കുറെ അധികം അസുഖങ്ങൾ ഉണ്ട്.വ്യക്തിശുചിത്വം,പരിസരശുചിത്വവും ഇല്ലായിമ കൊണ്ട് വരുന്ന അസുഖങ്ങളാണ് കൂടുതൽ.എലിപ്പനി,ചിക്കൻഗുനിയ,ഡെങ്കിപ്പനി,മലേറിയ ,മഞ്ഞപ്പിത്തം തുടങ്ങിയവ ഇത്തരത്തിലുള്ള അസുഖങ്ങൾ ആണ് .വീടിനടുത്തു ചപ്പുചവറുകൾകൂടികിടക്കുന്നതും,മലിനജലം കെട്ടികിടക്കുന്നതും ഇത്തരം അസുഖങ്ങൾ വരുന്നതിനു കാരണമാവുന്നു.കെട്ടികിടക്കുന്ന മലിനജലത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത് .കൊതുകുകൾ ഡെങ്കിപ്പനി,ചിക്കൻഗുനിയ മലേറിയ എന്നിവ പരത്തുന്നു.മലിനജലത്തിലൂടെ നടക്കുമ്പോൾ കാലിലുള്ള ചെറിയ മുറിവിലൂടെയാണ് എലിപ്പനിക് കാരണമാവുന്ന ലെപ്റ്റോസ്പൈറോസിസ് ശരീരത്തിൽ പ്രവേശിക്കുന്നത്.മലിനജലം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുകയും ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുകയും ചെയ്താൽ ഇത്തരം അസുഖങ്ങളെ തടയാം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതിലൂടെ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ തടയാൻ പറ്റും ഇവയ്ക്കുപുറമെ ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കോവിഡ് 19 എന്ന മഹാമാരി. ഈ അസുഖ0 പ്രതിരോധശേഷി കുറവുള്ളവരെയാണ് ബാധിക്കുന്നതു.ചുമ,തൊണ്ടവേദന,തലവേദന,പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.ലക്ഷണങ്ങൾ കൂടാതെയും ഈ അസുഗം കാണപ്പെടുന്നുണ്ട്.സോപ്പ് ,സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുന്നതും,ധാരാളം വെള്ളം കുടിക്കുന്നതും ഈ രോഗത്തെ പ്രതിരോഥിക്കാനുള്ള മാർഗമാണ് .ഈ അസുഗം ഉള്ളവരുമായി അകലം പാലിക്കുന്നതും രോഗപ്രതിരോധമാണ്. രോഗപ്രതിരോധത്തിലെ പ്രധാന മാർഗമാണ് വ്യകതിശുചിത്വ0.ദിവസവും രണ്ടുനേരവും കുളിക്കുക,ആഴ്ചയിൽ നഖo മുറിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,

രോഗം വന്നു ചികിത്സയ്ക് ന്നതിലും നല്ലതു വരാതെ സൂക്ഷിക്കുന്നതാണ് ,ബോധവത്കരണ റാലിയിലൂടെയും പോസ്റ്റർ നിർമ്മാണത്തിലൂടെയും,പഠനക്യാമ്പിലൂടെയും ആളുകൾക്കിടയിൽ എത്തിക്കാൻ കഴിയും.








ഋഗ്വേദ സുമേഷ് . ക്ലാസ് :3