ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പരിസ്ഥിതി

പ്രകൃതിതൻ കരുണയിൽ ചാലിച്ചെഴുതിയ
മനോഹരമായ എൻ പരിസ്ഥിതി
പുഴയും വനവും വയലും കൊച്ചരുവികളും
ചേർന്ന് സമ്പന്നമായ പരിസ്ഥിതി
പൂങ്കോഴി ഉണർത്തിടും നാട്ടിലെൻ
ജീവിതം തിരികൊളുത്തുന്നതും
ഒരു പാടു സ്വപ്നം, നിറമുള്ള സ്വപ്നങ്ങൾ
തിരശീല ഉയർന്നിവിടെ.
പ്രകൃതിയും വിദ്യയും ചേർന്നിടും
ഗ്രാമത്തിന് ഇനിയും പറയുവാൻ ഏറെ
താമരക്കുളവും തേനുള്ള പൂക്കളും
കേരവൃക്ഷങ്ങളും മർമരം ചൊരിയുന്ന
ചെടിത്തലപ്പുകളും
പച്ചപ്പൂവിതറുന്ന വയലേലകളും
മൂകമായി പറയുന്നു
ശോഭനം, സ്വാന്ത്വനം, സുന്ദരം
ഈ പരിസ്ഥിതി
മറക്കില്ല ഒരിക്കലും എൻ പ്രകൃതി
സൗന്തര്യത്തെ, മറക്കില്ല
ഒരിക്കലും ആ ഓർമകളും..
അത്ര സുന്ദരം പ്രകൃതി..

ഷാരോൺ ഷാജി
9 B ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത